വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനായി സബ്സ്ക്രിപ്ഷൻ നിരക്ക് കുറയ്ക്കാൻ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നതായി റിപ്പോർട്ട്.നിലവിലുള്ള വരിക്കാരെ നിലനിർത്താനും പുതിയ വരിക്കാരെ ആകർഷിക്കാനുമാണ് പുതിയ തിരുമാനം. മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിൽ നിരക്ക് കുറയുമെന്നാണ് സുചന.
കൊറോണ മഹാമാരിക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. നിലവിൽ വരിക്കാർ കൊഴിഞ്ഞു പോകുന്നത് സംബന്ധിച്ച് നെറ്റഫ്ളിക്സിന് ആശങ്കയുണ്ട്. ഉപഭോക്തക്കളുടെ എണ്ണത്തിൽ 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 190 രാജ്യങ്ങളിൽ നെറ്റ്ഫ്ളിക്സ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. കാനഡ, യുഎസ് എന്നിവിടങ്ങളിൽ മാർക്കറ്റ് ശക്തമാക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപ് പാസ്പേർഡ് പങ്കുവെക്കലുമായി ബന്ധപ്പെട്ട നിയന്ത്രണം നെറ്റ്ഫ്ളിക്സ് കൊണ്ടു വന്നിരുന്നു. ഉപഭോക്താക്കൾക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാർക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാൻ സാധിക്കില്ല. നെറ്റ്ഫ്ളിക്സിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
Comments