നാഗാലാൻഡ് : പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് നാഗാലാൻഡ് മന്ത്രി ടെംജൻ ഇംന. നാഗാലാൻഡിൽ പരസ്യപ്രചരണ റാലിയോടനുബന്ധിച്ച് ടെംജനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിൽ പരമാർശിച്ചു. ടെംജന്റെ നർമ്മരസത്തെ പറ്റിയാണ് പ്രധാനമന്ത്രി പറഞ്ഞത്.
സാമൂഹ്യമാദ്ധ്യങ്ങളിൽ രസകരമായ നർമ്മരസങ്ങൾ കലർന്ന പോസ്റ്റുകൾക്ക് പ്രസിദ്ധനാണ് നാഗാലാൻഡ് ബിജെപി അദ്ധ്യക്ഷൻ എന്ന അദ്ദേഹത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ റാലിയ്ക്കിടെ അഭിസംബോധന ചെയ്തിരുന്നു. പ്രധാനപ്പെട്ട ഉപദേശങ്ങൾ, വ്യക്തിപരമായ ജീവിതം തുടങ്ങിയവയെവയെക്കുറിച്ച നിരന്തരം സാമൂഹ്യമാദ്ധ്യമങ്ങളിൽ അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും നാഗാലാൻഡിനെയും നോർത്തീസ്റ്റിനെയും പോസ്റ്റുകളിൽ ഭംഗിയായി അവതരിപ്പിക്കാറുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഈ വാക്കുകൾക്കാണ് ടെംജൻ നന്ദി അറിയിച്ചത്.
Comments