ജനിച്ച ദിവസം പറയൂ; സ്വഭാവം പറയാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ജനിച്ച ദിവസം പറയൂ; സ്വഭാവം പറയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 12:43 pm IST
FacebookTwitterWhatsAppTelegram

ഭാഗം ഒന്ന്
ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ജനിച്ച സാഹചര്യം, ചുറ്റുപാടുകൾ, സുഹൃത്തുക്കൾ തുടങ്ങിയവ ചിലതുമാത്രം. എന്നാൽ വ്യക്തിയുടെ അടിസ്ഥാനസ്വഭാവത്തെ നിയന്ത്രിക്കുന്ന മറ്റു ചിലഘടകങ്ങളുമുണ്ടെന്നു ജ്യോതിഷം പറയുന്നു. ജന്മദിനത്തിന്റെ സ്വാധീനം ഒരുവ്യക്തിയുടെ സ്വഭാവനിർണയത്തിൽ പ്രധാനഘടകമാകാമെന്നാണ് ജ്യോതിഷം പറയുന്നത്. ഓരോ വ്യക്തിയുടെയും പൊതുസ്വഭാവം ജന്മദിനത്തിന്റെ പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ഞായറാഴ്ച ജനിച്ചവർ

സൂര്യദേവനു പ്രാധാന്യമുള്ള ഞായറാഴ്ച ജനിച്ചവർ എല്ലാക്കാര്യങ്ങളിലും ശോഭിക്കുന്നവരാണ്. എല്ലായിടത്തും ഒന്നാമതെത്താൻ ശ്രമിക്കുന്നവരാണിവർ. ബുദ്ധിവൈഭവം കൊണ്ട് സമൂഹത്തിൽ മുൻപന്തിയിൽ ഇവരെക്കാണാനാകും. ഇവർക്കു പ്രാധാന്യം നൽകുന്നവരെ മാത്രമേ ഇക്കൂട്ടർ സുഹൃത്തുക്കളാക്കുകയുള്ളൂ. അതിനാൽ അടുത്ത സുഹൃത്തുക്കൾ കുറവായിരിക്കും.

പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരായ ഇക്കൂട്ടർ പെട്ടന്നു തന്നെ ശാന്തരുമാവും. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്ന ഇവർ മറ്റുള്ളവരുടെ ഉപദേശങ്ങൾക്കു ചെവികൊടുക്കാറില്ല. ഏറ്റെടുത്ത കാര്യങ്ങളിലെല്ലാം തങ്ങളുടേതായ രീതിയിലുള്ള പൂർണത വരുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ.
ഞായര്‍ ദിവസം ജനിച്ചവര്‍ ഒരുകാര്യം തീരുമാനിച്ചു ഉറപ്പിച്ചു മുന്നിട്ടിറങ്ങിയാല്‍ വിജയമുറപ്പെന്നാണ് സംഖ്യജ്യോതിശാസ്ത്രം പറയുന്നത്.
19 വയസ്സിനു ശേഷം ഓരോ 9 വര്ഷം കൂടുമ്പോഴും വളരെ നല്ല ഒരു വർഷം ജീവിതത്തിൽ ഉണ്ടാകും. ഒപ്പം സമ്പത്തും ഐശ്വര്യവും ഫലം. തങ്ങളുടെ വാക്കിന് വില കല്‍പ്പിക്കുന്നവരായിരിക്കും ഈ ദിവസക്കാര്‍. ബന്ധുക്കളുടെ സ്‌നേഹവുമുണ്ടാകും.

തിങ്കളാഴ്ച ജനിച്ചവർ

എല്ലാക്കാര്യത്തിലും അധികാരസ്വഭാവം കാട്ടുന്നവരാണ് തിങ്കളാഴ്ച ജനിച്ചവർ. ഇത് ചില സമയങ്ങളിൽ മറ്റുള്ളവർക്ക് അപ്രീതിയുണ്ടാക്കാൻ കാരണമാവും. ജീവിതത്തിൽ എളിമയും സഹാനുഭൂതിയും വച്ചുപുലർത്തുമെങ്കിലും അധികാരമനോഭാവം ഇതിനെയെല്ലാം നിഷ്പ്രഭമാക്കും. കഠിനാദ്ധ്വാനികളും ആത്മാർഥതയുള്ളവരുമായിരിക്കും ഇക്കൂട്ടർ. കുടുംബജീവിതത്തിനു ഏറെ വിലകൽപ്പിക്കുന്ന ഇക്കൂട്ടർ മറ്റുള്ളവരെ സംരക്ഷിക്കുന്നതിലും മുന്നിട്ട് നിൽക്കും.

തിങ്കള്‍ ദിവസം ജനിച്ചവര്‍ക്ക് 2, 7, 11, 16, 20, 25, 29 എന്നീ തീയതികള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസം. സുഖലോലുപരാകും ഇത്തരക്കാര്‍. പെരുമാറ്റവും നന്നായിരിക്കും. സാവധാനം ഉന്നതി കൈവരും. ആദ്യം സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടാലും തൊഴിലില്‍ ലാഭം കൈവരിക്കും. നന്മതിന്മകള്‍ തിരിച്ചറിഞ്ഞ് മികച്ചരീതിയില്‍ പ്രതികരിക്കാനും കഴിയും. ഇരുപതു വയസ്സു കഴിഞ്ഞാല്‍ 9 വര്‍ഷത്തിലൊരിക്കല്‍ നല്ലകാലത്തിനും സാക്ഷിയാകും.

ചൊവ്വാഴ്ച ജനിച്ചവർ

നേതൃത്വപാടവമുള്ളവരും ഉറച്ചതീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരുമാണ് ചൊവ്വാഴ്ച ജനിച്ചവർ. മറ്റുള്ളവർ മടിച്ചു നിൽക്കുന്ന കാര്യങ്ങൾ സാഹസികമായി ഏറ്റെടുക്കുന്നവരും ഏറ്റെടുത്ത കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ പരിശ്രമിക്കുന്നവരും ആയിരിക്കും. മുൻകോപികളും ചിട്ടയോടെ കാര്യങ്ങൾ നിർവഹിക്കുന്നവരും അത്യുൽസാഹികളും അക്ഷമരും ധൈര്യശാലികളുമാണ് ഇക്കൂട്ടർ. മുൻകോപവും അക്ഷമയും ഇവരുടെ കുടുംബജീവിതത്തിൽ ചിലപ്പോൾ താളപ്പിഴകൾ ഉണ്ടാക്കിയേക്കാം.

കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ഇവരുടെ സ്വഭാവം ചിലപ്പോൾ മറ്റുള്ളവരിൽ അതൃപ്തിക്കിടയാക്കിയേക്കാം, അതിനാൽവാക്കുകൾ വളരെ സൂക്ഷിച്ചുപയോഗിക്കണം. തൊട്ടാവാടികളായ ഇക്കൂട്ടർ വിമർശനങ്ങളിൽ പതറിപോകും. എടുത്തുചാട്ടക്കാരായ ഇക്കൂട്ടർ ഒന്നുരണ്ടുതവണ ആലോചിച്ചശേഷം മാത്രം സുപ്രധാനതീരുമാനങ്ങൾ എടുക്കുക പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ മിതത്വം പാലിക്കുന്നത് തൊഴിൽ വിജയത്തിന് ഉത്തമമാണ്.

ചൊവ്വദിവസം ജനിച്ചവര്‍ അല്‍പം കര്‍ശന സ്വഭാവക്കാരായിരിക്കും. പതിനെട്ടു വയസ്സു മുതല്‍ ഒമ്പതു വര്‍ഷത്തിലൊരിക്കല്‍ മാറ്റം അനുഭവപ്പെടും. വിദ്യാഭ്യാസം കഴിയുന്നതോടെഉന്നതിയും സമ്പത്തും കൈവരും. 9,18,27എന്നീ തീയതികളില്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ വിജയപ്രദമാകും. ഈ ഭാഗ്യതീയതികള്‍ ഗൃഹനിര്‍മ്മാണം, ഭൂമിവാങ്ങല്‍, പുതിയ തൊഴില്‍ തുടങ്ങാന്‍, പുതിയ സുഹൃത്തുക്കളെ കാണല്‍, പുതിയ കരാറുകളില്‍ ഒപ്പിടല്‍ എന്നീ കാര്യങ്ങള്‍ക്കും ശുഭകരം.

(തുടരും)

 

ജയറാണി ഈ വി .
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

WhatsApp No : 9746812212

Tags: numerology
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies