കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിലേക്ക് നയിക്കുന്ന ആളുകളെ എത്തിക്കാൻ സ്കൂൾ ബസ്. കോഴിക്കോട് പേരമ്പ്രയിലാണ് സംഭവം. പേരാമ്പ്ര മുതുക്കാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്.
ചട്ടവിരുദ്ധമായി സ്കൂൾ ബസ് വിട്ടുനൽകിയ സംഭവത്തിൽ സ്കൂൾ അധികൃതർ പ്രതികരിക്കാൻ തയ്യറായിട്ടില്ല. സ്കൂൾ ബസ് രാഷ്ട്രീയ പരിപാടികൾക്ക് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. സ്കൂൾ ബസ് വിട്ടുനൽകിയതിനെതിരെ സാമൂഹമാദ്ധ്യമങ്ങളിലും രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണോ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുക എന്ന കാര്യത്തിലുള്ള ക്യാപ്സ്യൂൾ അറിഞ്ഞാൽ കൊള്ളം. തുടർ ഭരണം ലഭിച്ചത് കൊണ്ട് എന്ത് തോന്ന്യാസവും ആവാം എന്ന് കരുതരുത് എന്നാണ് കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി സിദ്ധിഖ് ഫേസ്ബുക്കിൽ പ്രതികരിച്ചത്.
Comments