'കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പിന്' കാലിടറി! കൊക്കോണിക്‌സ് പദ്ധതി സമ്പൂർണ്ണ പരാജയത്തിലേക്ക്; തോൽവി സമ്മതിച്ച് വ്യവസായ മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പിന്’ കാലിടറി! കൊക്കോണിക്‌സ് പദ്ധതി സമ്പൂർണ്ണ പരാജയത്തിലേക്ക്; തോൽവി സമ്മതിച്ച് വ്യവസായ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ തുടങ്ങിവെച്ച പദ്ധതി പാതിവഴിയിൽ പാളി. പ്രതി വർഷം രണ്ട് ലക്ഷം ലാപ്പടോപ്പുകളുടെ വിൽപ്പന കണക്കാക്കി 2019-ൽ പ്രഖ്യാപിച്ച കൊക്കോണിക്‌സ് പദ്ധതിയാണ് പാളിയത്.  പദ്ധതി പ്രകാരം ഇതുവരെ നിർമ്മിച്ചത് 12,636 ലാപ്‌ടോപ്പുകൾ മാത്രമാണ്. നിർമ്മിച്ചവയിൽ ഗുണനിലവാരം മുതൽ വില നിർണ്ണയത്തിൽ വരെ പ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെ പദ്ധതി പുനഃസംഘടിപ്പിക്കാൻ വ്യവസായ വകുപ്പ് തയ്യാറാക്കിയ നിർദ്ദേശങ്ങളിൽ വ്യക്തത പോരെന്ന് രേഖപ്പെടുത്തി ചീഫ് സെക്രട്ടറി തിരിച്ചയച്ചു.

2019-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊക്കോണിക്‌സ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ മാസ്റ്റർ ബ്രെയിൻ എം ശിവശങ്കറായിരുന്നു. സർക്കാർ വകുപ്പുകൾക്ക് പ്രതിവർഷം ആവശ്യമുള്ള ഒരുലക്ഷം കമ്പ്യൂട്ടറുകളും പൊതുവിപണിയും ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. യുഎസ്ടി ഗ്ലോബൽ എന്ന വൻകിട കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്. മെമ്മറിയും, പ്രോസസറും അടക്കം 60 ശതമാനം ഘടകങ്ങൾ ഇറക്കുമതി ചെയ്താണ് കൊക്കോണിക്‌സ് നിർമ്മാണം തുടങ്ങിയത്. കുറഞ്ഞ ചെലവിൽ കുട്ടികൾക്ക് ലാപ്‌ടോപ്പ് നൽകുന്നതിന് ‘വിദ്യകിരണം’ പദ്ധതി വരെ സർക്കാർ ആവിഷ്‌കരിച്ചു. സർക്കാർ ഓഫീസുകൾ കൊക്കോണിക്‌സ് വാങ്ങണമെന്ന് ചട്ടം കെട്ടി.

സർക്കാർ നൽകിയ വിവരം അനുസരിച്ച് ഇതുവരെ നിർമ്മിച്ചത് 12,636 ലാപ്‌ടോപ്പുകൾ മാത്രമാണ്. അതിൽ തന്നെ 2300 എണ്ണത്തിന് തകരാറും കണ്ടെത്തി. ഇ-കൊമേഴ്‌സ് സൈറ്റുകളിൽ വിൽപ്പനയ്‌ക്ക് വെച്ചെങ്കിലും വൻതോതിൽ വില കുറച്ച് മറ്റ് ബ്രാന്റുകൾ മത്സരിക്കാനെത്തിയത് തിരിച്ചടി സൃഷ്ടിച്ചു. ഗുണനിലവാര പ്രശ്‌നങ്ങളും കൂടിയായപ്പോൾ പൂർണ്ണമായും പദ്ധതി പരാജയപ്പെടുകയായിരുന്നു. ബിസിനസ് മോഡലിൽ ആസൂത്രണമുണ്ടായില്ലെന്ന് വ്യവസായ മന്ത്രിയും സമ്മതിച്ചിരുന്നു.

കെൽട്രോണിനും കെഎസ്‌ഐഡിസിയ്‌ക്കും തുല്യ ഓഹരി പങ്കാളിത്തം നൽകി പദ്ധതി പുനഃസംഘടിപ്പിക്കാനാണ് വ്യവസായ വകുപ്പിന്റെ ശുപാർശ. ആസ്തി ബാധ്യത വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഫയൽ മടക്കി.

Tags: Pinarayi Vijayanp rajeev
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies