ഹൈദരാബാദ്: കാമുകിയ്‌ക്ക് സന്ദേശം അയച്ചെന്നരോപിച്ച് സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി 22-കാരൻ. ഹൈദരാബാദിലാണ് സംഭവം. കൊലയ്‌ക്ക് പിന്നാലെ ശിരസ് ഛേദിക്കുകയും അവയവങ്ങൾ നീക്കം ചെയ്തതായും പോലീസ് വ്യക്തമാക്കി. 22-കാരൻ ഹരഹര കൃഷ്ണ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.
ദിൽസുഖ്‌നഗറിലെ കോളേജിൽ ഒരുമിച്ച് പഠന പൂർത്തിയാക്കിയവരാണ് ഹരഹര കൃഷ്ണയും കൊല്ലപ്പെട്ട സുഹൃത്ത് നവീനും. ഇരുവരും ഒരേ പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. പെൺകുട്ടിയും ഇതേ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. നവീനാണ് പെൺകുട്ടിയോട് ആദ്യം ഇഷ്ടം പങ്കുവെച്ചത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് വർഷങ്ങൾക്കിപ്പുറം ഇരുവരും പിരിഞ്ഞു.
ഇതിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ഹരഹര കൃഷ്ണ യുവതിയെ സമീപിച്ചു. തുടർന്ന് ഇരുവരും പ്രണയത്തിൽ തുടരുന്നതിനിടയിലാണ് നവീൻ നിരന്തരം സന്ദേശങ്ങൾ അയക്കുന്നത്. ബന്ധത്തിൽ നിന്ന് പിൻമാറിയെങ്കിലും ഫോൺ കോളുകളും സന്ദേശങ്ങളും പെൺകുട്ടിയ്‌ക്ക് എത്തിയിരുന്നു. നവീന്റെ ഇത്തരം പ്രവൃത്തികൾ കൃഷ്ണയെ അസ്വസ്ഥനാക്കി. തുടർന്ന് മാസങ്ങളായി ഉറ്റ സുഹൃത്തിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 19-ന് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് നവീനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രകോപിതനായ പ്രതി ശിരസ് ഛേദിക്കുകയും സ്വകാര്യഭാഗങ്ങശളിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഹൃദയവും മറ്റ് അവയവങ്ങളും ശരീരത്തിൽ നിന്ന് നീക്കം ചെയ്തതായും കൈവിരലുകൾ മുറിച്ച് മാറ്റിയതായും പോലീസ് പറഞ്ഞു. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ ഇയാൾ കാമുകിയുടെ വാട്‌സ്ആപ്പിൽ അയച്ചതായും പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Comments