ന്യുഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കി. മദ്യനയ കുംഭകോണ കേസിൽ കഴിഞ്ഞ ദിവസം സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു ഡൽഹി റോസ് അവന്യു കോടതിയിലാണ് സിസോദിയയെ ഹജരാക്കിയത്. സിസോദിയയെക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ ഹാജരാകും. കസ്റ്റഡിയിൽ വേണമെന്നാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി നടപടികൾ പുരോഗിമിക്കുകയാണ്.
സിസോദിയയുടെ അറസ്റ്റിൽ ആംആദ്മി പാർട്ടി ആസ്ഥാനത്ത് പ്രതിഷേധം. പ്രവർത്തകർ പോലീസിനെ അക്രമിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും പ്രവർത്തകർ പാർട്ടി ഓഫീസിൽ കയറുകയായിരുന്നു. ഇവരെ പാർട്ടി ആസ്ഥാനത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ആരംഭിക്കുന്നത്. ഇതെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Comments