ഭാര്യാ ഭർതൃ ബന്ധം സുദൃഢമാക്കാൻ ഈ മന്ത്രം ജപിക്കൂ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യാ ഭർതൃ ബന്ധം സുദൃഢമാക്കാൻ ഈ മന്ത്രം ജപിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 05:34 pm IST
FacebookTwitterWhatsAppTelegram

2023 ന്യുമറോളജിയിൽ കേതുവിന്റെ വർഷമാണ്. കേതുവിന് ഹേതു വേണ്ട എന്നാണ് പ്രമാണം. കേതുവിന്റെ സ്വഭാവം ചൊവ്വയുടേതായിട്ടാണ് കരുതുന്നത്. അതായത് എടുത്തുചാട്ടമായിരിക്കും മുഖമുദ്ര. കുജന്റെ വക്രഗതി പല ഭാര്യാ ഭർത്താക്കന്മാർക്കും അവർ തമ്മിലുള്ള പ്രശ്നം രൂക്ഷമാക്കും. എടുത്തു ചാട്ടക്കാരൻ കുജൻ രാശിചക്രത്തിലെ വാക്–കുടുംബസ്ഥാനത്തും, കേതുവും ചൊവ്വയും ഒരേ സമയം ദാമ്പത്യകാരകന്റെ രാശിയിൽ നിൽക്കുന്നതും ഒന്നും രണ്ടും പറഞ്ഞുള്ള പ്രശ്നം പോലും രൂക്ഷമാകാൻ സാധ്യതയേറെയാണ്. നിമിഷ നേരം കൊണ്ട് വേർപിരിയാൻ പോലും തീരുമാനിച്ചു കളയുന്ന അവസ്ഥയാണ്.

ഇത്തരം പ്രശ്നം കൊണ്ട് വിഷമിക്കുന്നവർ രണ്ടുപേരും പ്രഭാതത്തിൽ ഐകമത്യസൂക്തം മനഃ ശുദ്ധിയോടെ ചൊല്ലുന്നതും ഉമാമഹേശ്വരന്മാരെ പ്രാർത്ഥിച്ച് ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച ദിവസം ഐകമത്യസൂക്ത പുഷ്പാഞ്ജലി രണ്ട് പേരുടെയും പേരിൽ കഴിപ്പിക്കുന്നതും ഏറെ ഗുണഫലം ചെയ്യും. പതിവായി പഞ്ചാക്ഷരിയും ജപിക്കുക.

ഒരുമിച്ചുള്ള ദമ്പതികൾ തിങ്കളാഴ്ച വ്രതം എടുക്കുന്നതാണ് ഉചിതം. ശ്രദ്ധിക്കുക പങ്കാളി ദൂരെ ജോലിയിൽ ഇരിക്കുന്നവർ തിങ്കളാഴ്ച വ്രതമെടുത്താൽ രണ്ടു പേരും ഒന്നിക്കും. ഒരുപക്ഷെ അവർ ജോലി ഉപേക്ഷിച്ചു തിരികെ വരാനോ അല്ലെങ്കിൽ പങ്കാളികൾ ഒരുമിച്ചു ജീവിക്കുന്ന അവസ്ഥ സംജാതമാകാനോ സാധ്യത ഉണ്ട്. ആയതിനാൽ കാമ്യപ്രാർത്ഥന നടത്തുമ്പോഴും , വ്രതം എടുക്കുമ്പോഴും നല്ലതു പോലെ ആലോചിച്ചു ശ്രദ്ധിച്ചു കൃത്യമായി പ്രാർത്ഥിക്കുക.

അഭിപ്രായഭിന്നത, കലഹം, പുതിയ താല്പര്യങ്ങൾ എന്നിവ കാരണം പിണങ്ങിയും അകന്നും കഴിയുന്നവരെ
വീണ്ടും അടുപ്പിക്കാനും ഒന്നിപ്പിക്കാനും ഐകമത്യസൂക്തം ഉചിതമാണ്.

കലഹിച്ച് കഴിയുന്ന ദമ്പതികളെയും, ഒരുകാലത്തു സൗഹൃദത്തിൽ ആയിരുന്നവർ തല്ലിപ്പിരിഞ്ഞു പോയിട്ടുണ്ടെങ്കിൽ അവരെയും, പുതിയ രണ്ടുപേർ ആണെങ്കിൽ അവരെയും, അങ്ങനെ ആരെ വേണമെങ്കിലും ഐകമത്യസൂക്ത ജപത്തിലൂടെ ഒന്നിപ്പിക്കാൻ കഴിയും. ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ഭക്തിയോടെ ശ്രദ്ധയോടെ ഐകമത്യസൂക്തം കൊണ്ട് പ്രാർത്ഥിച്ചാൽ യോജിപ്പ് ഉറപ്പാണ്.

ക്ഷേത്രത്തിൽ ഗണപതി ഹവനമധ്യത്തിൽ ഐകമത്യസൂക്തം ജപിച്ച നെയ് ഹോമിക്കുന്നതും പിണങ്ങിയിരിക്കുന്നവർ ഒരുമിക്കാൻ നല്ലതാണു. ഐകമത്യസൂക്ത പുഷ്പാഞ്ജലി കലഹിച്ചു നിൽക്കുന്നവരെ അടുപ്പിക്കാൻ പരമ്പരാഗതമായി ക്ഷേത്രത്തിൽ ചെയ്യുന്ന വഴിപാടാണ്. ജപത്തിനു രണ്ടു നേരവും ഉചിതമാണെങ്കിലും ഐകമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൽ നടത്തേണ്ടത് രാവിലെ ആണ്.

ഐക്യമത്യ സൂക്തം താഴെ കൊടുക്കുന്നു.
അക്ഷര തെറ്റില്ലാതെ ജപിക്കാൻ ബുദ്ധിമുട്ടുള്ളവർ ആദ്യം ഐകമത്യസൂക്ത ജപം ശ്രവിക്കുകയോ ഗുരുവിനെ കണ്ടെത്തി ഉപദേശം വാങ്ങുകയോ ചെയ്യണം.

ഓം സംസമിദ്ദുവസേ വൃഷന്നഗ്നേ വിശ്വാന്നര്യആ
ഇളസ്പതെ സമിധ്യസേ സ നോ വസൂന്യാഭര
സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം
ദേവാ പൂര്‍വേ യഥാ ഭാഗം സംജാനാനാ ഉപാസതേ
സമാനോ മന്ത്രസ്സമിതിഃ സമാനീ
സമാനം മനഃ സഹാചിത്തമേഷാം
സമാനം മന്ത്രം അഭിമന്ത്രയേ വഃ
സമാനേന വോ ഹവിഷാ ജുഹോമി
സമാനീ വ ആകൂതിസ്സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനഃ യഥാ വസ്സുസഹാസതി
(ഋഗ്വേദം മണ്ഡലം 10 അവസാനത്തെ മന്ത്രം )

സാമാന്യ അർഥം: എല്ലാ അർത്ഥങ്ങളേയും വർഷിക്കുന്ന പ്രകാശരൂപിയായ ഈശ്വരാ, അങ്ങയുടെ പ്രകാശം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ആ അങ്ങ് ഞങ്ങൾക്ക് എല്ലാ സമ്പദ്‌ സമൃദ്ധിയെയും ഐശ്വര്യങ്ങളെയും തന്നനുഗ്രഹിച്ചാലും. നിങ്ങളെല്ലാവരും ഒന്നിച്ച് ചേരുവിൻ. പരസ്പരം സംസാരിക്കുവിൻ. (ആശയ വിനിമയം ചെയ്യുവിൻ) മഹസ്സുകളെ നല്ലവണ്ണം അറിയുവാൻ, ദേവന്മാർ പണ്ടുകാലത്ത് അവരുടെ പങ്കുകളെ ശരിക്കും മനസ്സിലാക്കി എങ്ങനെയാണോ പരസ്പരം സഹായിച്ച് പ്രവർത്തിച്ചത്, അതുപോലെ പ്രവർത്തിക്കുവിൻ. നിങ്ങളുടെ മന്ത്രം ഒന്നായിരിക്കട്ടെ, (പൊതുവേയുള്ളതായിരിക്കട്ടെ) നിങ്ങൾക്ക് ഒരേ സഭ ( സംഘടന ഉണ്ടാകട്ടെ) നിങ്ങളുടെ വികാരവിചാരങ്ങൾ ഒന്നായി തീരട്ടെ. നിങ്ങൾക്ക് ഒരേ മന്ത്രത്തെ ഉപദേശിച്ചു തരുന്നു. അതുപോലെ തന്നെ ഒരേ ഹവി സ്സിനേയും ഹോമിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും, ഹൃദയങ്ങളും, മനസ്സുകളും ഒന്നായിത്തിരട്ടെ. അതുപോലെ നിങ്ങളുടെ സമ്മേളനങ്ങളും ശോഭനമായിതീരട്ടെ.

ജയറാണി ഈ വി .
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

WhatsApp No : 9746812212

ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies