ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം ഉണ്ണി മുകുന്ദൻ നിർവഹിച്ചു. മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് നടൻ നന്ദി അറിയിച്ചു. ആ സിനിമയാണ് തന്നെ ആറ്റുകാലമ്മയുടെ സന്നിധിയിലെത്താൻ നിമിത്തമായതെന്ന് ഉദ്ഘാടന ചടങ്ങനിടെ ഉണ്ണി മുകുന്ദൻ പറഞ്ഞു. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നു. എപ്പോഴും പ്രേക്ഷകരുടെ പോത്സാഹനം ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. മാർച്ച് 7-നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
Comments