ബംഗളൂരു: മുൻ ബംഗളൂരു മുൻ പോലീസ് കമ്മീഷണർ ഭാസ്കർ റാവു ബിജെപിയിൽ ചേർന്നു. ആംആദ്മി പാർട്ടിയുടെ മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഭാസ്കർ റാവു. ഇക്കഴിഞ്ഞ ദിവസം ആം ആദ്മിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളാണ് ബിജെപിയിൽ ചേരാനുള്ള പ്രചോദനമെന്നും പാൻ ഇന്ത്യ തലത്തിൽ ബിജെപി സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. പാർട്ടിക്ക് വേണ്ടി തനിക്ക് കൂടുതൽ സംഭാവനകൾ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി വളർച്ചയില്ലാത്ത പാർട്ടിയാണ്. അവരിന്ന് ഒരു സംഘത്തിന്റെ കൈയ്യിലകപ്പെട്ട് കിടക്കുകയാണ്. അഴിമതിക്കെതിരെ പോരാടുക എന്ന പേരിൽ വൻ സംഭാവനകൾ സ്വീകരിക്കുകയാണ് ആം അദ്മി നേതാക്കളെന്ന് ഭാസ്കർ റാവു ആരോപിച്ചു. പാർട്ടിയിലെ രണ്ട് മന്ത്രിമാർ ജയിലിലായത് ലജ്ജാവഹമാണെന്നും ഇനിയും അവർക്ക് എന്ത് ചെയ്യണമെന്നതിൽ വ്യക്തതയില്ലെന്നും ഭാസ്കർ റാവു പറഞ്ഞു.
Comments