കൊഹിമ: സംസ്ഥാനപദവി ലഭിച്ച് ആറ് പതിറ്റാണ്ടിന് ശേഷം നാഗാലാൻഡ് നിയസഭയിൽ വനിത എംഎൽഎ. ബിജെപി സഖ്യക്ഷിയായ എൻഡിപിപിയിൽ നിന്നുള്ള ഹിക്കാനി ജെക്ഹലുവാണ് ഇത്തവണ നിയമസഭയിൽ എത്തിയത്. ദീമാപൂർ-3 മണ്ഡലത്തിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ലോക ജനശക്തി പാർട്ടിയിൽ നിന്നുള്ള അസ്ഹതോ സഹ്‌മോമിയെയാണ് ഇവർ പരാജയപ്പെടുത്തിയത്.
183 നിയമസഭ മണ്ഡലങ്ങളുള്ള നാഗാലാൻഡിൽ നാല് വനിതകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായത്. നാഗാലാൻഡിൽ അറിയപ്പെടുന്ന അഭിഭാഷകയുംസാമൂഹിക പ്രവർത്തകയുമാണ് ഇവർ. 2018ൽ വനിത ശിശുക്ഷേമ മന്ത്രാലത്തിന്റെ നാരി ശക്തി പുരസ്‌കാരം ഇവർ നേടിയിട്ടുണ്ട്.
2018- മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് നാഷണൽ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാർട്ടി എന്ന എൻഡിപിപി. നിലവിൽ ബിജെപി സഖ്യം 39 സീറ്റുമായി സർവ്വാധിപത്യം തുടരുകയാണ്.
Comments