മുംബൈ: പ്രീപെയ്ഡ് പേയ്മെന്റ് ഇൻട്രസ്റ്റ്മെന്റ്സ് (പിപിഐ), നൊ യുവർ കസ്റ്റമർ (കെവൈസി) എന്നിവയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആമസോൺ പേയ്ക്ക് പിഴ ചുമത്തി. 3.06 കോടി രൂപയാണ് ആർബിഐ ആമസോൺ പേയ്ക്ക് പിഴയിട്ടത്. ”കെവൈസിയുമായി ബന്ധപ്പെട്ട് ആർബിഐയുടെ നിർദ്ദേശങ്ങൾ ആമസോൺ പേ പാലിക്കുന്നില്ല, ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഡിജിറ്റൽ പേയ്മെന്റ് വിഭാഗമാണ് ആമസോൺ പേ.
കാരണം കാണിക്കൽ നോട്ടീസിനുള്ള ആമസോൺ പേയുടെ പ്രതികരണം പരിഗണിച്ചതിന് ശേഷം, നിർദ്ദേശങ്ങൾ പാലിക്കാത്തത് കുറ്റകരമാണെന്നും അതിനാലാണ് പിഴ ചുമത്താൻ തീരുമാനിച്ചതെന്നും ആർ.ബി.ഐ പ്രസ്താവനയിൽ അറിയിച്ചു.
Comments