10 മനുഷ്യരെ കൊല്ലാൻ വെറും 3 മിനിറ്റ്; രണ്ടിഞ്ച് നീളമുള്ള ഈ തവളയുടെ രണ്ട് തുള്ളി വിഷം ആരെയും കൊല്ലും; മൂർഖനേക്കാൾ അപകടകാരിയായ ഗോൾഡൻ പോയ്സൺ ഫ്രോഗ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

10 മനുഷ്യരെ കൊല്ലാൻ വെറും 3 മിനിറ്റ്; രണ്ടിഞ്ച് നീളമുള്ള ഈ തവളയുടെ രണ്ട് തുള്ളി വിഷം ആരെയും കൊല്ലും; മൂർഖനേക്കാൾ അപകടകാരിയായ ഗോൾഡൻ പോയ്സൺ ഫ്രോഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 08:39 pm IST
Facebook
Twitter
WhatsAppTelegram

നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ജീവജാലങ്ങൾ ഭൂമിയിലുണ്ട്. കാഴ്ചയിൽ തന്നെ ചില ജീവികൾ അപകടമാണെന്ന് നമുക്ക് മനസ്സിലാകും. എന്നാൽ, ചിലതാകട്ടെ സൗന്ദര്യം കൊണ്ട് നമ്മെ അവരിലേയ്‌ക്ക് ആകർഷിക്കും. എന്നാൽ ഭം​ഗിയുള്ള എല്ലാ ജീവികളും നല്ലതായിരിക്കണമെന്നില്ല. കാഴ്ചയിൽ ഭംഗിയുള്ളതും എന്നാൽ വളരെയധികം അപകടകാരികളുമായ നിരവധി ജീവികൾ ഈ ഭൂമിയിലുണ്ട്. തവള എന്നു കേൾക്കുമ്പോൾ പലരും നിസാരമായി കാണും. എന്നാൽ, വളരെയധികം അപകടകാരികളായ തവളകളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു തവളയാണ് ഗോൾഡൻ പോയ്സൺ ഫ്രോഗ്.

ഗോൾഡൻ പൊയ്സൺ ഫ്രോഗ് എന്ന് ഈ തവളയ്‌ക്ക് പേര് ലഭിച്ചത് അതിന്റെ ചർമ്മത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വിഷ സ്രവങ്ങൾ കൊണ്ടാണ്. ഈ സ്രവങ്ങളിൽ മനുഷ്യരിൽ പക്ഷാഘാതത്തിനും മരണത്തിനും കാരണമാകുന്ന ബാട്രാചോട്ടോക്സിൻ എന്ന ശക്തമായ ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ, ഒരു തവളയിൽ ഏതാണ്ട് 10 മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷാംശം അടങ്ങിയിട്ടുണ്ട്. അതും വെറും മൂന്ന് മിനിറ്റിനുള്ളിൽ.

കൊളംബിയയിലെ വേട്ടക്കാർ ഈ തവളയുടെ വിഷം ഉപയോഗിച്ച് വേട്ടയാടാൻ ആവശ്യമായ ആയുധങ്ങൾ ഉണ്ടാക്കിയിരുന്നു. അവ വളരെ വിഷാംശമുള്ളവയാണ്. തവളയെ സ്പർശിക്കുന്നത് പോലും മരണം വിളിച്ചു വരുത്തും. നാഡീവ്യൂഹത്തെ നശിപ്പിക്കാൻ കഴിയുന്നത്ര ശക്തമാണ് ഇതിന്റെ വിഷം. മൂർഖൻ പാമ്പിനെക്കാൾ അപകടകാരിയാണ് ഗോൾഡൻ പൊയ്സൺ ഫ്രോഗ്. രണ്ടിഞ്ച് നീളമുള്ള ഈ തവളയുടെ രണ്ട് തുള്ളി വിഷം മതി ആരെയും കൊല്ലാൻ. കുങ്കുമം, ഇളം പച്ച നിറങ്ങളിലും ഇവയെ കാണപ്പെടുന്നുണ്ട്. തവളയുടെ തിളക്കം കൂടുന്തോറും വിഷാംശം കൂടുതലാണെന്നാണ് ഒരു പഠനം പറയുന്നത്.

Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies