ബുധൻ, വ്യാഴം, വെള്ളി, ശനി - ഈ ദിവസങ്ങളിൽ ജനിച്ചവരുടെ പ്രത്യേകതകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ബുധൻ, വ്യാഴം, വെള്ളി, ശനി – ഈ ദിവസങ്ങളിൽ ജനിച്ചവരുടെ പ്രത്യേകതകൾ

ജനിച്ച ദിവസം പറയൂ; സ്വഭാവം പറയാം.ഭാഗം 2

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 10:07 am IST
FacebookTwitterWhatsAppTelegram

ഭാഗം 2

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://janamtv.com/80662948/

ബുധനാഴ്ച ജനിച്ചവർ

ആലോചിച്ച് പ്രവർത്തിക്കുവന്നവരാണ് ബുധനാഴ്ച ജനിച്ചവർ. വളരെയധികം സംസാരിക്കുന്ന ഇക്കൂട്ടർ സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധുക്കളുമായും നല്ലബന്ധം വച്ചു പുലർത്തുന്നവരായിരിക്കും. ഏതു സാഹചര്യവുമായും എളുപ്പത്തിൽ ഇണങ്ങിച്ചേരുന്നവരാണിവർ.

തർക്കവിഷയങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതില്‍ ഇക്കൂട്ടക്ക് ഒരു പ്രത്യേക കഴിവുണ്ട്. നിരവധി കഴിവുകളുള്ള ഇവർ ജീവിത പ്രതിസന്ധികളെ ധൈര്യപൂർവം നേരിടുന്നവരുമായിരിക്കും. അമിതസംസാരംമൂലം ചില സമയങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാനും ഒറ്റപ്പെടാനും സാധ്യതയുണ്ട്. ബുദ്ധികൂർമ്മതയുള്ള ഇക്കൂട്ടർ പുതിയ കാര്യങ്ങൾ പഠിക്കാൻ ഉത്സാഹം കാട്ടും.

ബുധന്‍ ദിവസം ജനിച്ചവര്‍ക്ക് 5, 10, 14, 23 എന്നീ തീയതികള്‍ ഗുണകരം. ഏതു കാര്യത്തില്‍ പ്രവേശിച്ചാലും വിജയം കൈവരിക്കും. ഇരുപത്തിമൂന്നു വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ നല്ല കാലഘട്ടമുണ്ടാകുമെന്നും വിശ്വാസം. ഏതു പദവിയിലിരുന്നാലും ഉയര്‍ച്ചയുണ്ടാകും. ഡോക്ടര്‍, എഞ്ചിനീയര്‍, ജഡ്ജിമാര്‍ എന്നീ പദവികള്‍ വഹിക്കുന്നവര്‍ ഭൂരിപക്ഷവും ബുധനാഴ്ചക്കാരായിരിക്കുമെന്നും ശാസ്ത്രംപറയുന്നു. ഇവര്‍ സൂക്ഷ്മബുദ്ധിക്കുടമകളായിരിക്കും.

വ്യാഴാഴ്ച ജനിച്ചവർ

ശുഭാപ്തി വിശ്വാസക്കാരായ ഇക്കൂട്ടർക്ക് ഐശ്വര്യ പൂർണമായ ജീവിതമായിരിക്കും. സ്വാതന്ത്ര്യ മോഹികളായ ഇവർ സഞ്ചാരപ്രിയരും യാത്രകളിലൂടെ പുത്തൻ അറിവുകൾ ആർജ്ജിക്കുന്നവരുമായിരിക്കും. ജീവിതത്തെക്കുറ‍ിച്ച് ഉയർന്ന കാഴ്ചപ്പാട് പുലർത്തുന്ന ഇവർ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ സംഭവിച്ചില്ലെങ്കിൽ വിഷാദത്തിലേയ്‌ക്ക് വീഴാനിടയുണ്ട്.

കാര്യങ്ങൾ വെട്ടിതുറന്നു പറയുന്ന ഇവർ മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാറില്ല. ഈ സ്വഭാവം മൂലം കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പങ്കാളിയോട് വളരെയധികം ആത്മാർത്ഥതയും താൽപര്യവും പ്രകടിപ്പിക്കുന്നവരായിരിക്കും വ്യാഴാഴ്ച ജനിച്ചവർ. വിവാഹജീവിതത്തിൽ സന്തുഷ്ടരും സംതൃപ്തരുമായിരിക്കും ഇക്കൂട്ടർ.

വ്യാഴം ദിവസം ജനിച്ചവര്‍ പൊതുവേ പിടിവാശിക്കാരായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ ബഹുമാനം പിടിച്ചുപറ്റും. 3, 6, 9, 12, 15, 18, 21, 24, 27, 30 എന്നീ തീയതികളിലും വെള്ളിയാഴ്ചയും ഏറ്റെടുക്കുന്ന കാര്യം വിജയപ്രദമെന്നും വിശ്വാസം. പതിനെട്ടു വയസ്സു മുതല്‍ മൂന്നു വര്‍ഷങ്ങളിലൊരിക്കല്‍ ജീവിതത്തില്‍ ഭാഗ്യകരമായ മാറ്റങ്ങള്‍ ഇവര്‍ക്കു പ്രതീക്ഷിക്കാം. വിശ്വാസവഞ്ചന കാട്ടുന്നവരോട്പോലും ശാന്ത സ്വഭാവം പ്രകടമാക്കും. ഇവര്‍ ക്ഷമാശീലം ഉള്ളവരായിരിക്കും. ആവശ്യസമയത്ത് സുഹൃത്തുക്കള്‍ക്ക് സഹായവും സാന്ത്വനവും നല്‍കാന്‍ ഇവർ മടിക്കില്ല.

വെള്ളിയാഴ്ച ജനിച്ചവർ

വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കും. ഈ സന്തോഷം മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിക്കുന്നതിനാൽ എല്ലാർവർക്കും പ്രിയങ്കരായിരിക്കും .മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം നൽകി തീരുമാനങ്ങളെടുക്കുക എന്ന ശീലം ചിലപ്പോൾ ഇക്കൂട്ടർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം.

ഊർജസ്വലതയും ചുറുചുറുക്കും കൊണ്ട് തങ്ങൾ നിൽക്കുന്ന ചുറ്റുപാട് എപ്പോഴും സജീവമാക്കി നിർത്താൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്. മറ്റുള്ളവരോടു സഹാനുഭൂതി പ്രകടിപ്പിക്കുന്നവർ ആണ് വെള്ളിയാഴ്ച ജനിച്ചവർ. സൗന്ദര്യം കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും.

വികാരാധീനരായി പെരുമാറുന്ന ഇക്കൂട്ടർ പെട്ടെന്നുതന്നെ സാഹചര്യവുമായി പൊരുത്തപ്പെടും. സുഖകരമായ ജീവിതത്തിനും ആഢംബരത്തിനുമായി നല്ലതുപോലെ അധ്വാനിക്കാൻ ഇവർ‌ക്ക് യാതൊരു മടിയുമില്ല.

വെള്ളി ദിവസം ജനിച്ചവര്‍ 4, 8, 13, 17, 26, 31 തീയതികളില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങിയാല്‍ വിജയിക്കുമെന്നാണ് വിശ്വാസം. ആ തീയതികള്‍ തിങ്കളാഴ്ചയാണെങ്കില്‍ അതിവിശിഷ്ടം. ഇരുപത്തിരണ്ടു വയസ്സുമുതല്‍ നാലു വര്‍ഷത്തിലൊരിക്കല്‍ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ വന്നുചേരും. സ്ത്രീകളെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ളവരാകും. തത്വപരമായി ഇവര്‍ സംസാരിക്കം. വളരെ ശ്രദ്ധിച്ചു മാത്രമേ സൗഹൃദങ്ങളില്‍ ഏര്‍പ്പെടാറുള്ളൂ. എല്ലാം അറിയുന്നവരെപ്പോലെയാണ്സംസാരം. ഏത് ദുര്‍ഘടാവസ്ഥയിലും പറഞ്ഞവാക്ക് ഇവര്‍ പിന്‍വലിക്കില്ല.

ശനിയാഴ്ച ജനിച്ചവർ

ബുദ്ധികൂർമ്മതയിലും പ്രായോഗികതയിലും എല്ലായ്പ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്ന ഇവർ നിർബന്ധബുദ്ധിയുള്ളവരാണ്‌. സമയനിഷ്ഠമായി കാര്യങ്ങൾ ചെയ്തുതീർക്കുന്നു.

ശനി ദിവസം ജനിച്ചവര്‍ക്ക് 4, 8, 13, 17, 26, 31 എന്നീതീയതികളാണ് ഉത്തമം. ഈ ദിവസങ്ങളില്‍ ഏതു കാര്യവും തുടങ്ങാം. ശനിയാഴ്ച ജനിച്ചവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരും ഗുരുക്കളെ ദൈവതുല്യം കരുതുന്നവരും ആണ്. 22 വയസ്സുമുതല്‍ ഇവര്‍ക്ക് നല്ല കാലം പ്രതീക്ഷിക്കാം. 26, 31, 35,40,44,53,62,67എന്നീവയസ്സുകളാണ് ഭാഗ്യകാലങ്ങള്‍. ഇവര്‍ സമൂഹത്തിനായി എന്ത് ത്യാഗവും സഹിക്കും. രാഷ്‌ട്രീയത്തില്‍ എന്നും ഇവര്‍ നേട്ടമുണ്ടാക്കും. ഇവരെ അനാവശ്യമായ വിശ്രമവും അലസതയും അലട്ടുകയില്ല. ഏതുകാര്യവും ചെയ്തു തീര്‍ക്കാന്‍ ഉത്സാഹമുണ്ടാകും. സിവില്‍ സര്‍വീസില്‍ ശോഭിക്കും.

ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .)

Tags: numerology
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies