അയ്യാ വൈകുണ്ഠ സ്വാമികൾ; നവോദ്ധാനത്തിന്റെ 214 വർഷങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യാ വൈകുണ്ഠ സ്വാമികൾ; നവോദ്ധാനത്തിന്റെ 214 വർഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 01:35 pm IST
FacebookTwitterWhatsAppTelegram

അനേകം നവോദ്ധാന നായകർക്ക് ജന്മം നൽകിയ മണ്ണാണ് തിരുവിതാംകൂറിന്റേത്. കേരളത്തിലെ വിഖ്യാതരായ പല സാമൂഹിക സാംസ്‌കാരിക നായകരെ കേരളത്തിന് സംഭാവന ചെയ്തത് തിരുവിതാംകൂറാണ്. ആ പട്ടികയിൽ ഒഴിവാക്കാൻ സാധിക്കാത്ത പേരാണ് അയ്യാ വൈകുണ്ഠ സ്വാമികളുടേത്. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി എന്നീ പേരുകൾക്കിടയിൽ അയ്യാ വൈകുണ്ഠ സ്വാമികൾ എന്ന പേര് കൂടി വരുമ്പോൾ മാത്രമേ ആ പട്ടിക പൂർണ്ണമാകു.

1809 നാഗർകോവിലിനടുത്ത് ശാസ്താംകോയിൽവിളയിലെ സ്വാമിതോപ്പിലാണ് സ്വാമികളുടെ ജനനം. മുടിചൂടും പെരുമാൾ, സവർണരുടെ എതിർപ്പുമൂലം മുത്തുക്കുട്ടി എന്നാക്കുകയും. പില്കാലത്ത് വൈകുണ്ഠർ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്ത സ്വാമികൾ. ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. വിഗ്രഹാരാധന, മൃഗബലി തുടങ്ങിയ ആചാരങ്ങളിൽ അർത്ഥമില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മേൽമുണ്ട് ധരിക്കൽ സമരത്തിനു നേതൃത്വം നൽകി. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു ശക്തി പകർന്നുകൊണ്ട് അദ്ദേഹം 1836-ൽ ശുചീന്ദ്രത്ത് ‘സമത്വസമാജം’ എന്ന സംഘടന സ്ഥാപിച്ചു ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ പ്രതിഫനമാണ് വൈകുണ്ഠസ്വാമികളുടെ 1851-ൽ നടന്ന കണ്ണാടിപ്രതിഷ്ഠ.

അദ്ധ്യാത്മിക പ്രവർത്തനത്തിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല സ്വാമികളുടെ മണ്ഡലം മറിച്ച് അത് സാമൂഹിക സാംസ്‌കാരിക മേഖലകളിലേക്ക് പടർന്നിരുന്നു. കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്’ എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം അതിന് മകുടോദാഹരണമായിരുന്നു. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കനുള്ള വിപ്ലവകരമായ തീരുമാനം അതിന്റെ ശംഖൊലിയായിരുന്നു.

വിവിധ ജാതികളിൽ നിന്നു പൂജാരിമാരെ തിരഞ്ഞെടുത്ത് വിശ്വാസ സമ്പ്രദായത്തെ പുരോഹിത മുക്തമാക്കാനുള്ള ശ്രമം വലിയ വിപ്ലവത്തിന് തുടക്കം കുറിക്കാൻ ഉതകുന്നതായിരുന്നു. ഏതു ജാതിയിൽപെട്ടവർക്കും സന്ന്യാസം സ്വീകരിക്കാമെന്നു പ്രഖ്യാപിച്ചുകൊണ്ട് ‘തുവൈയൽപന്തി’ എന്ന പേരിൽ സ്വാമികൾ സ്ഥാപിച്ച പ്രസ്ഥാനം വിവിധകാലങ്ങളായി സമൂഹത്തിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ തുത്തെറിയാൻ സാധിക്കും വിധം ശക്തമായ തീരുമാനമായിരുന്നു. ഏകദൈവ സങ്കൽപത്തിന്റെ അടിസ്ഥാനത്തിലാണ് ‘അയ്യാവഴി’ എന്ന ധർമ്മപാതയ്‌ക്ക് സ്വാമികൾ പ്രചാരം നൽകിയത്. സ്വാമികളുടെ ശിഷ്യന്മാരായ ഷൺമുഖ വടിവേലു, തൈക്കാട്ട് അയ്യാവ് എന്നിവർ അയ്യാവൈകുണ്ഠരുടെ ദർശനങ്ങൾ പ്രചരിപ്പിച്ചിരുന്നു. 42 വർഷം മാത്രം ജീവിച്ച മഹാമനീഷി 1851 സമാധിയായി.

Tags: Special
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies