ഡെറാഡൂൺ: വർണ്ണോത്സവമായ ഹോളി ആഘോഷങ്ങൾ നേരത്തെ ആരംഭിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കഴിഞ്ഞ ദിവസം ഖത്തിമയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് ഹോളിയ്ക്ക് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾ നടത്തിയത്. അമ്മയോടൊപ്പമാണ് ധാമി ആഘോഷങ്ങളിൽ പങ്കുചേർന്നത്. ഖത്തിമയിലെ പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു. ട്വിറ്ററിലൂടെയാണ് ആഘോഷത്തിന്റെ വിശേഷങ്ങൾ ധാമി പങ്കുവെച്ചത്.
‘ഖത്തിമയിലെ നഗ്ര തെറായിയിൽ വെച്ച് അമ്മയ്ക്ക് ഹോളി തിലകം ചാർത്തി അനുഗ്രഹം വാങ്ങിയെന്നും അമ്മയുടെ വാത്സല്യപൂർണമായ അനുഗ്രഹം ദേവഭൂമിയിലെ എല്ലാ ആളുകളെയും സേവിക്കാൻ എപ്പോഴും ഒരു പുതിയ ഊർജ്ജം നൽകുന്നുവെന്നും ധാമി ട്വിറ്ററിൽ കുറിച്ചു.
मातृ देवो भवः
आज नगरा तराई, खटीमा में माताजी को होली का तिलक लगाकर उनका आशीर्वाद प्राप्त किया।
माँ का यह वात्सल्यमयी शुभाशीष मुझे समस्त देवभूमिवासियों की सेवा हेतु सदैव एक नई ऊर्जा प्रदान करता है। pic.twitter.com/VCNknjP6nn
— Pushkar Singh Dhami (@pushkardhami) March 5, 2023
ഈ വർഷം മാർച്ച് 8-നാണ് ഹോളി. അതേസമയം ഇത്തവണ ഹോളി ആഘോഷത്തിൽ ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾക്കാണ് മുൻഗണന. ഹോളി ആഘോഷം അടുക്കുതോറും മാർക്കറ്റുകളിൽ ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾക്ക് പ്രാധാന്യമേറുകയാണ്.
മുൻ വർഷങ്ങളിൽ ചൈനീസ് ഉൽപന്നങ്ങൾക്കായിരുന്നു പ്രാധാന്യം. എന്നാലിപ്പോൾ ഉപഭോക്താക്കൾ വലിയ തോതിൽ ചൈനീസ് ഉൽപന്നങ്ങൾ ഒഴിവാക്കുകയും ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങുകയുമാണ്. ഡൽഹിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ സദർ ബസാറുകളിൽ വ്യാപാരികൾ കൂടുതലായി ഇന്ത്യൻ നിർമ്മിത വാട്ടർഗണുകൾ, വിവിധ തരത്തിലുള്ള ചായങ്ങൾ എന്നിവ മാത്രം വിൽക്കുന്നതായിട്ടുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.
Comments