ആറ്റുകാൽ പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തർ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ആറ്റുകാൽ പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തർ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം

Janam Web Desk by Janam Web Desk
Mar 6, 2023, 03:55 pm IST
A A
FacebookTwitterWhatsAppTelegram

1.ആറ്റുകാൽ പൊങ്കാലയുടെ മുഖമുദ്ര ഭക്തിയും വ്രത്രശുദ്ധിയുമാണ്. ഓരോരുത്തരും സ്വന്തം സാഹചര്യം പോലെ വ്രതമെടുക്കണം. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായകാപ്പു കെട്ടുന്നതു മുതലുള്ള 9 ദിവസം മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീ മന്ത്രജപത്തോടെ എന്നും ക്ഷേത്ര ദർശനം നടത്തി വ്രതമെടുക്കുന്നതാണ് സാധാരണ രീതി . അതിന് കഴിയാത്തവർ ഈ രീതിയിൽ 7, 5, 3 ദിവസം വ്രതമെടുക്കണം. അതിനും പറ്റിയില്ലെങ്കിൽ തലേന്നെങ്കിലും വ്രത്രമെടുക്കണം. മാസമുറ കഴിഞ്ഞ് ഏഴാം ദിവസമാണ് പൊങ്കാല ഇടാവുന്നത്

2. പുലയും വാലായ്മയുമുള്ളവര്‍ അതാതു വിശ്വാസങ്ങളുടെ ദിനക്രമം തീരുന്നതു വരെ പൊങ്കാലയിടരുത്. പൊങ്കാലയുടെ പരിസരത്തോ ക്ഷേത്രപരിസരത്തോ വരരുത്. പുലയും വാലായ്മയും ശുദ്ധാ – ശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവിക്കുള്ള നിവേദ്യമാണ് പൊങ്കാല.അതിൽ ശുദ്ധി നിർബന്ധമാണ് . മരണം കഴിഞ്ഞു 16 വരെ പുലയും ജനിച്ച് പതിനൊന്നു വരെ വാലായ്മയുമാണ്. പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാവുന്നതാണ്.

3. അമ്മ സർവാഭീഷ്ട വരദായിനിയായണ്. ജാതി മത വ്യത്യാസങ്ങളില്ലാതെ പൊങ്കാല സമർപ്പിക്കാം. ഭക്തിയും വിശ്വാസവുമാണ് പ്രധാനം.

4. പൊങ്കാലയ്‌ക്ക് പുത്തന്‍ മണ്‍കലം തന്നെ ഉപയോഗിക്കണം. പുത്തന്‍മണ്‍കലത്തിലെ പൊങ്കാല ആത്മസമര്‍പ്പണത്തിന്റെ പ്രതീകമാണ് . മണ്ണ് ശരീരമാണ്. പഞ്ച ഭൂതങ്ങളിൽ ഒന്നാണ്. പൊങ്കാലയിൽ പഞ്ച ഭൂതങ്ങളും പങ്കെടുക്കുന്നു.

5. പൊങ്കാല എന്നത് ദേവിക്കുള്ള നിവേദ്യമാണ് . അതുകൊണ്ട് പൊങ്കാലയിടാന്‍ തേങ്ങ തിരുമ്മുന്നതും ശര്‍ക്കര അരിയുന്നതും പൊങ്കാല ദിവസം തന്നെ ആകാൻ നോക്കുക. തലേന്ന് ആവരുത്,.

6. പൊങ്കാല പൂർണ്ണ സമർപ്പണം ആണ് .മനസ്സ് ദേവിയിൽ മാത്രം ഉറപ്പിക്കുക. പൊങ്കാലയ്‌ക്ക് തയ്യാറാക്കിവച്ചശേഷം അടുപ്പ് കത്തിക്കുംമുമ്പ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്. പൊങ്കാല നിവേദ്യം കഴിയുംവരെ ദേവി പ്രാര്‍ത്ഥനയുമായി കഴിയണം.

7. പൊങ്കാല ഇടുമ്പോൾ ദേവീ നാമ ജപം അത്യന്താപേക്ഷിതമാണ്. പൊങ്കാലയ്‌ക്ക് അടുപ്പുകത്തിക്കുമ്പോള്‍
“സര്‍വ്വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ…” എന്ന നാമം ജപിക്കുക. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് ഉത്തമമാണ്.

8. പൊങ്കാലക്ക് അരി ഇടുമ്പോള്‍ ഭക്തി പൂർവ്വം ദേവിയെ മനസ്‌സില്‍ സ്മരിച്ച് ദേവീമന്ത്രം ജപിക്കണം.
“സര്‍വ്വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ…” എന്ന നാമം ജപിക്കുക.

9. പൊങ്കാല തിളച്ചു തൂകുന്ന ദിശ സംബന്ധിച്ചു നിരവധി വിശ്വാസങ്ങൾ ഉണ്ട്. അതുകൊണ്ട് പൊങ്കാല തൂകുന്നത് വരെ പ്രാര്‍ത്ഥനയും പൂജയും നന്നായി വേണം.

10. ഏതു വഴിപാടും നടത്തിയ ശേഷം ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.അതുകൊണ്ട് തന്നെ പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കുന്നതാണുത്തമം. ഇക്കാര്യം പൊങ്കാല ഇടുന്ന ആളിന്റെ ആരോഗ്യം അനുവദിക്കുന്നതു പോലെ ആകാം.പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്താത്തവർ ധാരാളമുണ്ട്. ദേവിക്ക് നേദ്യം അര്‍പ്പിക്കുന്നതു വരെ വിശപ്പോ ദാഹമോ വെയിലോ ചൂടോ ഒന്നും പ്രശ്‌നമാകില്ലഎന്ന ചിന്തയാണ് അതിന്റെ കാരണം.

11. പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്‌ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ പുഷ്പംകൊണ്ട് അണയ്‌ക്കാം.

12. പൊങ്കാല ദിവസമല്ലാതെയും ആറ്റുകാലില്‍ പൊങ്കാലയിടാം. പൊങ്കാല ദിവസം ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം എന്നതാണ് വ്യത്യാസം.

13. ചിലർ ഒരു കലം പൊങ്കാല ഇടുന്നു .മറ്റു ചിലർ കൂടുതൽ എണ്ണത്തിൽ പൊങ്കാല സമർപ്പിക്കും. അപ്പോൾ അടുപ്പു കത്തിക്കുന്ന സമയം ഒരു പ്രശ്നമാണ് എന്നൊരു ധാരണ വരുന്നുണ്ട്. 101 അടുപ്പില്‍ ഒരേ സമയത്ത് അഗ്നിജ്വലിപ്പിക്കാന്‍ ഒരാള്‍ക്കു കഴിയില്ല. മുഹൂര്‍ത്ത സമയത്ത് പ്രധാനകലത്തില്‍ അഗ്നിജ്വലിപ്പിക്കുക. ബാക്കി പിന്നീട് സമയം പോലെ ജ്വലിപ്പിക്കുക. 101 കലം പൊങ്കാല ഒരേ സമയത്ത് അടുപ്പില്‍ വയ്‌ക്കണമെന്നില്ല. എന്നാല്‍ നിവേദ്യസമയത്ത് 101 കലവും അടുത്തടുത്തുവച്ച് നിവേദിക്കണം.

14. നിവേദ്യം ദേവിക്കുള്ള സമർപ്പണമാണ്. എന്ത് സമർപ്പിക്കണം എന്ന് ഭക്തർ ആണ് തീരുമാനിക്കേണ്ടത്.വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഭക്തര്‍ക്ക് ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമര്‍പ്പിക്കാം. മണ്ടപ്പുറ്റ്ശിരോരോഗ സംബന്ധിയായ ഒരൊറ്റ മൂലിയാണ് .

15. പൊങ്കാല ദിവസം ഏതു ദേശത്ത് ആയാലും ദേവിയെ സങ്കല്പിച്ച് സ്വന്തം വീട്ടുമുറ്റത്ത് ശുദ്ധമാക്കിയ സ്ഥലത്ത് അടുപ്പില്‍ പൊങ്കാലയിടുന്നതും ദേവിക്ക് സമര്‍പ്പിക്കുന്നതും ഗൃഹ ഐശ്വര്യത്തിനും സന്താനസൗഖ്യത്തിനും നല്ലതാണ്.

16. അന്നദാനമാണ് മഹാദാനം.അന്നദാനം നൽകുന്നതും സ്വീകരിക്കുന്നതും പുണ്യം തന്നെയാണ്. പൊങ്കാലയ്‌ക്കുശേഷം ക്ഷേത്രം നല്‍കുന്നതോ സംഘാടകരോ സ്ഥാപനങ്ങളോ നല്‍കുന്നതോ ആയ അന്നദാനം സ്വീകരിക്കുന്നതില്‍ തെറ്റില്ല . മറ്റുള്ളവര്‍ നല്‍കുന്ന ആഹാരത്തിൽ ശുദ്ധമായതെന്തും കഴിക്കാം. ഇവിടെ മനസിന്റെ തൃപ്തിക്കാണ് പ്രാധാന്യം.

17. ധനധാന്യസമൃദ്ധിയും സന്താനസൗഖ്യവും സല്‍സന്താനലാഭവുമാണ് പൊങ്കാലയുടെ ഫലം.

18. യാതൊരു കരണവശാലും ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും പൊങ്കാലയ്‌ക്ക് ഉപയോഗിക്കരുത്. അതുകൊണ്ടാണ് പുത്തന്‍ മണ്‍കലം തന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

19. പൊങ്കാലയിട്ട കലങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി പാചകത്തിന് ഉപയോഗിക്കരുത്. വീട്ടില്‍ കൊണ്ടു പോയി കലത്തില്‍ മണ്ണിട്ട് തുളസിയോ പിച്ചിയോ നടണം. അല്ലെങ്കില്‍ പൊങ്കാലയ്‌ക്കുശേഷം കലം കഴുകി വൃത്തിയാക്കി അതില്‍ അരിയിട്ടു വയ്‌ക്കണം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതില്‍നിന്ന് ഒരുപിടി അരികൂടി അതിലിടണം. അന്നത്തിന് മുട്ടുണ്ടാകില്ല എന്നാണ് വിശ്വാസം.

20. ഒരു ഭക്ഷണ സാധനവും കളയരുത് .അത് നിവേദ്യമാണെങ്കിൽ ഒട്ടും കളയരുത്. പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. പൊങ്കാല പ്രസാദമായി മറ്റുള്ളവര്‍ക്ക് നല്‍കാം. എന്നാല്‍ അഴുക്കുചാലിലോ കുഴിയിലോ ഇടുകയോ വെട്ടിമൂടുകയോ ചെയ്യരുത്. ഒഴുക്കുവെള്ളത്തിലിട്ടാല്‍ അത് മീനിന് ആഹാരമാകും.

Tags: Attukal Pongala 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അവസാനിക്കാത്ത സപര്യ; ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ

അവസാനിക്കാത്ത സപര്യ; ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ

ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം; സെപ്റ്റംബർ-24 മുതൽ ഒക്ടോബർ-2 വരെ ഏറ്റുമാനൂരിൽ നടക്കും

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം; സെപ്റ്റംബർ-24 മുതൽ ഒക്ടോബർ-2 വരെ ഏറ്റുമാനൂരിൽ നടക്കും

വിപ്രപത്‌നീനിധനം – ഹാലാസ്യ മാഹാത്മ്യം 25

വിപ്രപത്‌നീനിധനം – ഹാലാസ്യ മാഹാത്മ്യം 25

ജയ് ശ്രീറാം; ശ്രീരാമന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്താൻ അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 സ്തംഭങ്ങൾ; ശബരിമലയിലും ഉയരും രാമ സ്തംഭം

ജയ് ശ്രീറാം; ശ്രീരാമന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്താൻ അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 സ്തംഭങ്ങൾ; ശബരിമലയിലും ഉയരും രാമ സ്തംഭം

Load More

Latest News

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ ലഹരിവേട്ടയിൽ 246 കേസ്; അറസ്റ്റിലായത് 244 പേർ

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

രാജസ്ഥാനിൽ സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച്  വസുന്ധര രാജെ

രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies