ഇന്ന് മാർച്ച് എട്ട്. ലോക വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ദിനം ആചരിക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിനം ലോകമെമ്പാടുമുള്ളവർ ആചരിക്കുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തടയാനും സ്ത്രീകൾക്ക് തുല്യാവകാശം നേടാനുമാണ് ഈ ദിവസം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വർഷവും വ്യത്യസ്ത ഒരു പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ വനിതാ ദിനാ പ്രമേയം ” ഡിജിറ്റ് ആൾ: ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഫോർ ജെൻഡർ ഇക്വാലിറ്റി” എന്നതാണ്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓർമ പുതുക്കാനുള്ള ദിനം കൂടിയാണിത്.
1909 ഫെബ്രുവരി 28-ന് ന്യൂയോർക്ക് നഗരത്തിലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്. എന്നാൽ 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. 1977 മുതൽ എല്ലാ വർഷവും മാർച്ച് 8-ന് വനിതാ ദിനം വിപുലമായി ആഘോഷിക്കാൻ തുടങ്ങി.
Comments