ന്യൂഡൽഹി : ഊബറിന്റെ പ്രഖ്യാപനങ്ങളിലെ ഏറ്റവും പുതിയ ഫീച്ചറാണ് ഊബർറിസർവ്. പേര് പോലെ തന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ 90 ദിവസം മുമ്പ് വരെ ക്യാബുകൾ ബുക്ക് ചെയ്യുവാൻ സാധിക്കും. ഇതോടുകൂടി വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ഇനി യാത്ര ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാകും. സമയം മുൻകൂട്ടി നിശ്ചയിച്ച് ക്യാബുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ബുക്ക് ചെയ്യുന്നതോടെ യാത്രക്കാർക്ക് മുൻകൂർ യാത്രാനിരക്ക് അറിയുവാൻ സാധിക്കും. ഡ്രൈവറെ കുറിച്ചുള്ള വിശദാംശങ്ങളും ഇനി മുതൽ യാത്രക്കാർക്ക് മുൻകൂട്ടി അറിയാവുന്നതാണ്. ഈ ഫീച്ചർ യുഎസിലേക്കും കാനഡയിലേക്കും വിപുലീരിച്ചിട്ടുണ്ട്.
ഊബർ സൗകര്യം കൂടുതൽ എളുപ്പമാക്കുന്നതിന് ഇൻ-ആപ്പ്-ഡയറക്ഷൻസ് നടപ്പിലാക്കി. ഇതിലൂടെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്നും ക്യാബ് കണ്ടെത്തുന്നത് കൂടുതൽ സുഗമമാക്കും. ഗേറ്റിന് മുന്നിൽ നിന്ന് ഊബർ പിക്കപ്പ് ഏരിയയിലേക്ക് പോകുവാൻ ഘട്ടം ഘട്ടമായുള്ള നിർദേശങ്ങൾ ഇതിലൂടെ ലഭിക്കും. ലോകമെമ്പാടുമുള്ള 30-ലധികം വിമാനത്താവളങ്ങളിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഡൽഹിയിൽ ഉൾപ്പടെ മൂന്ന് വ്യത്യസ്ത നഗരങ്ങളിൽ വ്യപിപ്പിക്കാൻ ലക്ഷ്യമിടുന്നതായും ഊബർ അറയിച്ചു.
അതേസമയം നിർദേശങ്ങൾ നൽകുന്നതിനൊപ്പം തന്നെ പിക്ക് അപ്പ് ലൊക്കേഷനിൽ എത്താൻ എടുക്കുന്ന സമയം അറിയുവാനുള്ള വാക്കിംഗ് ഇടിഎ സംവിധാനവും ഊബർ നൽകും. കൂടാതെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ബിസിനസ്സ് കംഫർട്ട് അവരിപ്പിക്കുമെന്നും ഊബർ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ജീവനക്കാർക്കായി സജ്ജമാക്കിയ സംവിധാനമാണ് ബിസിനസ്സ് കംഫർട്ട്.
Comments