ഇസ്ലാമാബാദ്: പാക് പോലീസിന്റെ മർദ്ദനത്തിൽ തന്റെ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടതായി മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനാധിപത്യത്തെ തടയുന്നതാണ് സർക്കാരിന്റെ കാവൽ പോലീസിന്റെ പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു. പാക് ഭരണകൂടവും ഇമ്രാൻഖാനും തമ്മിലുള്ള പ്രശ്നങ്ങൾ അനുദിനം വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ ഇത്തരത്തിലെ സമീപനം.
കഴിഞ്ഞ ഞായറാഴ്ച ഇമ്രൻഖാനെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടിരുന്നു.
ഖാന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയവരെയാണ് അറസ്റ്റ് ചെയ്യുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തത്. തന്റെ അനുയായികളിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രൂക്ഷ പ്രതികരണവുമായി ഖാൻ രംഗത്ത് എത്തിയത്.
പാകിസ്താൻ സർക്കാർ മുൻ പ്രധാനമന്ത്രി ഇമ്രാനെതിരെ ഇതുവരെ 37 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവസാനമായി രജിസ്റ്റർ ചെയ്ത കേസ് തോഷഖാന എന്നറിയപ്പെടുന്ന സ്റ്റേറ്റ് ഡിപ്പോസിറ്ററിയില്‍ നിന്ന് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്ന കുറ്റമാണ്.
Comments