രാഹുലിന്റെ യാത്ര ഭാരത് ജോഡോ യാത്രയല്ല; ഇന്ത്യയെ നശിപ്പിക്കുന്ന ഭാരത് തോഡോ യാത്ര; ജെ പി നദ്ദ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ യാത്ര ഭാരത് ജോഡോ യാത്രയല്ല; ഇന്ത്യയെ നശിപ്പിക്കുന്ന ഭാരത് തോഡോ യാത്ര; ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കോൺഗ്രസ് മാനസിക പാപ്പരത്തത്തിലാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിയോജിപ്പ് അവരെ ഇപ്പോൾ രാജ്യത്തെ എതിർക്കുന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് യാത്രയിൽ കെ ആർ പുരം നിയോജകമണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് ജോഡോ യാത്രയെ രാജ്യത്തെ നശിപ്പിക്കുന്ന ഭാരത് തോഡോ യാത്രയായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടന്ന ഈ യാത്ര രാജ്യത്തെ നശിപ്പിക്കുന്ന കാൽനടയാത്രയായെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ ആരും രാഹുൽ ഗാന്ധിയെ കേൾക്കാൻ തയ്യാറാകാത്തതുകൊണ്ട് അദ്ദേഹം ഇംഗ്ലണ്ടിൽ പോയി പ്രസംഗിക്കുകയാണ്, നദ്ദ പറഞ്ഞു.നരേന്ദ്ര മോദിയെ എതിർക്കുന്നതിനിടയിൽ കോൺഗ്രസ് ഇപ്പോൾ രാജ്യത്തെ എതിക്കുന്ന സ്ഥിതിയിലേക്കെത്തിയെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. വികസനത്തിലൂന്നിയ ബിജെപി ഭരണത്തിൽ ബെംഗളൂരുവിലുണ്ടായ നേട്ടങ്ങളും നദ്ദ എണ്ണി പറഞ്ഞു.

ജനാധിപത്യത്തിൽ ആശയങ്ങയും കണക്കുകളെയുമായി ബന്ധപ്പെട്ട് പ്രത്യയശാസ്ത്രത്തിൽ പോരാട്ടമുണ്ട്. എന്നിരുന്നാലും കോൺഗ്രസ് ഇപ്പോൾ ‘ മാനസിക പാപ്പരത്തം’ നേരിടുകയാണെന്നും പ്രധാന മന്ത്രിക്കെതിരെ അസഭ്യ ഭാഷ അവർ ഉപയോഗിക്കുകയാണ് .

ഇത്തരം രാഷ്‌ട്രീയ പാർട്ടികൾക്ക് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കഴിയാനുള്ള യോഗ്യതയില്ല. ഈ രാഷ്‌ട്രീയ പാർട്ടികളെ വീട്ടിലിരുത്തണം ജനാധിപത്യത്തിന്റെ പ്രവർത്തനം ഇങ്ങനെയല്ല. കോൺഗ്രസ്സും ജെ ഡി എസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .ഇരുവരും അഴിമതി, കുടുംബവാഴ്‌ച്ച, ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയം, കമ്മീഷൻ, ജാതീയത വർഗ്ഗീയത എന്നിവയിൽ വിശ്വസിക്കുന്നവരാണെന്നും ബിജെപി തലവൻ പറഞ്ഞു.

ജെഡിഎസ് കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നു. അതേസമയം കോൺഗ്രസ് ഒരു അഴിമതിയുടെ കൂടാരമാണ്. കോൺഗ്രസിന്റെ ഉയർന്ന തലം മുതൽ താഴെ തലം വരെയുള്ള നേതാക്കൾ അഴിമതിയിൽപ്പെട്ട് ജാമ്യത്തിൽ കഴിയുകയാണ്. ഇരുകൂട്ടരും ഒരുപോലെയാണ്. ജെഡിഎസിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണ്. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് അഴിമതിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ജെഡിഎസും പിഎഫ്ഐയ്‌ക്കെതിരായ കേസുകൾ പിൻവലിക്കുകയും 1700-ഓളം പ്രവർത്തകരെ അവർ ജയിൽ മോചിതരാക്കുകയും ചെയ്തു. കർണാടകയിൽ വർഗീയത വിഷം കുത്തിനിറച്ച പിഎഫ്ഐ അനുഭാവികളെ ഇരുവരും പിന്തുണച്ചെന്നും എന്നാൽ രാജ്യത്തുടനീളം ഇന്ന് പിഎഫ്ഐയുടെ പ്രവർത്തനം നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം അഴിമതിക്കാരെ അധികാരത്തിലെത്തിക്കരുത് . രാജ്യം പ്രധാനമന്ത്രിയുടെ കരങ്ങളിൽ ഭദ്രമാണ് . അതുപോലെതന്നെ യെദ്യൂരപ്പയുടെയും ബൊമ്മെയുടെയും നേതൃത്വത്തിൽ സംസ്ഥാനവും ഭദ്രമാണ് നദ്ദ പറഞ്ഞു. ദേശീയ വളർച്ചയിൽ ബെംഗളൂരുവിന്റെ സ്ഥാനം എടുത്ത് പറയെണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവൻ കോറൊണയിലും യുക്രെയൻ യുദ്ധത്തിലും ബുദ്ധിമുട്ടുമ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ രാജ്യം സുസ്ഥിര സമ്പത്ത് വ്യവസ്ഥ കൈവരിച്ചു. 2014-ൽ 92ശതമാനത്തോളം മൊബെൽ ഫോണുകൾ രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു.എന്നാൽ 97 ശതമാനം ഉൽപാദനം ഇന്ന് ഇവിടെ നടക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഇടപാടുകൾ, വിമാനത്താവളം, റെയിൽ, റോഡ് അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിലെ ബിജെപി സർക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. കർഷകർ, ആദിവാസികൾ, നെയ്‌ത്തുകാർ, മത്സ്യതൊഴിലാളികൾ എന്നിവർക്ക് ഏറെ സഹായകമായ ബൊമ്മെ സർക്കാരിന്റെ ‘കർഷക വിദ്യാ നിധി’, സംസ്ഥാനത്ത് എസി,എസ്ടി സംവരണം വർദ്ധിപ്പിച്ച തീരുമാനം എന്നിവയെ നദ്ദ അഭിനന്ദിക്കുകയും ചെയ്തു.

 

 

Tags: KarnatakaElectionCongressnaddaJDS
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies