ദിസ്പൂർ: 43 ലക്ഷം കയ്യെഴുത്തു ലേഖനങ്ങൾ തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ച് അസം സർക്കാർ. വിഖ്യാത അഹോം സൈനിക കമാൻഡറായ ലച്ചിത് ബോർഫുകനോടുള്ള ആദരവായിട്ടാണ് കൈയ്യെഴുത്ത് പ്രതികൾ സമർപ്പിച്ചത്. ആസാംമുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ഈ ചരിത്ര നേട്ടം ഏറ്റുവാങ്ങി.
ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണ് ഗിന്നസ് ബുക്കിലേക്ക് അസം സർക്കാരിനെയെത്തിച്ചത്. യുദ്ധവീരനായ പോരാളി ബോർഫുക്കാന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതിനായി കൈയ്യെഴുത്ത് പ്രതികൾ എഴുതുവാൻ അസം സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു ഇതിനായി 42,94,350 കൈയ്യെഴുത്തുപ്രതികളാണ് അസമിലെ ജനങ്ങൾ എഴുതിയത്. പരിപാടിയുടെ ഭാഗമായി ലേഖനങ്ങൾ എഴുതുന്നതിനു വേണ്ടി 2022 നവംബറിൽ അസം സർക്കാർ ഒരു പോർട്ടലും, മൊബൈൽ ആപ്പുംആരംഭിച്ചു. ഈ അപ്പിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുളള ആളുകൾക്ക് ലേഖനങ്ങളും, ഉപന്യാസങ്ങളും എഴുതിയിടാം,ബോർഫുകനെ കുറിച്ചുളള 57 ലക്ഷത്തിലധികം ഉപന്യാസങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, കൈയ്യെഴുത്തു ഉപന്യാസങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് റെക്കോഡിനായി പരിഗണിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച ഗിന്നസ് റെക്കോഡിനൊപ്പം, ബീഹു നൃത്തം ചെയ്യുന്ന ഏറ്റവും കുടൂതൽ ആളുകളുളള സംസ്ഥാനം എന്ന അടുത്ത റെക്കോഡിനായി തയ്യാറെടുക്കുകയാണ് അസം. ഏപ്രിൽ 14 ന് ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് പ്രധാന മന്ത്രി നരേന്ദ്രമോദിയെയും അസം സർക്കാർ ക്ഷണിച്ചിട്ടുണ്ട്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അഹോം യുദ്ധ വീരനായിരുന്നു ലച്ചിത് ബൊർഫുക്കന്. വടക്ക് കിഴക്കൻ ഭാരതത്തിലേക്ക് കടന്നു കയറാനുള്ള മുഗളന്മാരുടെ വ്യാമോഹത്തിനു തടയിട്ടത് ലച്ചിത് ബൊർഫുക്കന്റെ നേതൃത്വത്തിലുള്ള അഹോം സൈന്യമാണ്. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ സൈന്യത്തെ തുരത്തി സരാഗയട് യുദ്ധം നയിച്ചത് ലച്ചിത് ബോർഫുക്കാൻ ആണ്. അതുകൊണ്ട് ആസാം ജനതക്ക് തങ്ങളുടെ സംസ്‌കാരത്തെ കാത്ത രക്ഷകനാണ് ലച്ചിത് ബൊർഫുക്കന് .
Comments