തിരുവനന്തപുരം : ടെക്നോപാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. ‘ടോസിൽ’ എന്ന സ്റ്റാർട്ടപ് കമ്പനിയിലെ ജീവനക്കാരനായ എസ്.രോഷിത് (23) ആണ് മരിച്ചത് . തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്. ഇന്നു വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. ടെക്നോപാർക്കിലെ സി–ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണു വീണത്. തലയിടിച്ചുള്ള വീഴുകയായിരുന്നു.ആഘാതത്തിൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാത്രി കോഴിക്കോടും വനിതാ ഡോക്ടർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചിരുന്നു.
Comments