മീന മാസം (മാർച്ച് 15 മുതൽ ഏപ്രിൽ 14 വരെ) നിങ്ങൾക്കെങ്ങനെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

മീന മാസം (മാർച്ച് 15 മുതൽ ഏപ്രിൽ 14 വരെ) നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 04:25 pm IST
FacebookTwitterWhatsAppTelegram

 

2023 മാർച്ച് 14 ന് കുംഭ മാസം അവസാനിക്കുകയും മാർച്ച് 15 ന് മീന മാസം ആരംഭിക്കുകയും ചെയ്യും. മീന മാസം 2 ന് ബുധൻ മീനം രാശിയിൽ സഞ്ചരിക്കുന്നു .ശുക്രൻ തന്റെ ഉച്ചരാശിയായ മീനം മാറി മേടം രാശിയിലേക്ക് മാറുന്നു . വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ചൊവ്വ മിഥുനം രാശിയിലും നില്കുന്നു . ശനി മാർച്ച് 9 ന് മൗഢ്യ ത്തിൽ നിന്നും മാറി ഓരോ രാശി കാർക്കും ഫലം ചെയ്തു തുടങ്ങും.
കലാകാരന്മാർക്ക് പ്രശസ്തിയും ധനനേട്ടവും വരുന്ന കാലഘട്ടം ആണ്. വ്യാപാരവ്യവ്യസായഅധ്യാപന മത്സ്യ ജലവാഹനങ്ങൾ എന്നിവയിൽ കൂടി ഗുണഫലം പൊതുവിൽ ഉണ്ടാകുന്ന മാസം ആണ്.

എന്നാൽ മീനത്തിൽ സൂര്യൻ നിൽകുമ്പോൾ തന്നെ ശുക്രനും മീനത്തിലേക്ക് ചലിക്കുന്നത് മാറാരോഗങ്ങൾ, സന്തതികളെ കൊണ്ട് തീരാ ദുഃഖം ഒക്കെയും ഫലം. കുടുംബസ്വത്തുക്കൾ കൊണ്ടും പങ്കാളിത്തം കൊണ്ടും വിവാഹജീവിതത്തിലും തിക്താനുഭവങ്ങളും അനുഭവപ്പെടാം. അണുബാധ മുഖേനയുള്ള രോഗങ്ങൾ, ഗ്രന്ഥി വീക്കം, ദ്രാവകം, കഫം, തുടങ്ങിയവ കെട്ടി നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ, മെനിഞ്ചൈറ്റിസ്, സൈനസ് എന്നിവ ജനങ്ങളിൽ അധികരിക്കുന്നവാൻ സാധ്യതയുള്ള കാലം ആണ്. ശുക്രനുമായി സൂര്യന് ബന്ധം വരുന്നതിനാൽ വൃഷ്ണ സംബന്ധമായ രോഗങ്ങൾ മൂർച്ഛിക്കും.

മീനക്കൂറുകാരായ രാഷ്‌ട്രീയക്കാർക്ക് അതായത് പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാരായ രാഷ്‌ട്രീയക്കാർക്ക് നിനച്ചിരിക്കാതെ അധികാരം, സ്ഥാനമാനങ്ങൾ, പണം എന്നിവ വന്നു ചേരാം.

ഈ കാലയളവിൽ 27 നക്ഷത്രജാതരുടെയും ജ്യോതിഷപ്രകാരമുള്ള ഫലം എന്തെന്ന് നോക്കാം.

മേടം രാശി
അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം

വിദേശവാസം, ഭാര്യാ ഭർത്തൃ അകൽച്ച, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ധനക്ലേശം, കാര്യതടസ്സം, വരവിൽ കവിഞ്ഞ ചെലവ്, അന്യസ്ത്രീ താല്പര്യം എന്നിവ ഫലത്തിൽ വരാം.ഈ സമയങ്ങളിൽ ഗണപതി പ്രീതികരങ്ങളായ മന്ത്രങ്ങൾ ജപിക്കുകയും ഗണപതി അമ്പലത്തിൽ യഥാശക്തി വഴിപാടുകൾ നടത്തുന്നത് ദോഷ കാഠിന്യം കുറക്കുവാൻ സഹായിക്കും.

ഇടവം രാശി
കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും
കുടുംബ സൗഖ്യ൦,തൊഴിൽ വിജയം,വ്യാപാര -ബിസിനസ്സ് പുരോഗതി ,ധനലാഭം, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, ഭക്ഷണ സുഖം, പുണ്യ – തീർത്ഥ സ്ഥല സന്ദർശനത്തിനും സാധ്യത. വ്യാഴാഴ്ച കൃഷ്ണ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്നത് ഗുണഫലം വർദ്ധിക്കുവാൻ സഹായിക്കും.

മിഥുനം രാശി
മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം

കാര്യവിജയം, ധനലാഭം, മനസുഖം, കീർത്തി, ശരീര സുഖം, വിവാഹ ഭാഗ്യം, കുടുബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസംഉള്ളവർക്ക്അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനും ഇക്കാലത്തു യോഗമുണ്ടാകുന്നതാണ്. സുബ്രമണ്യ പ്രീതി വരുത്തുന്നതും വിവാഹം കഴിഞ്ഞവർ ശിവ ക്ഷേത്രത്തിൽ പോകുന്നതുംഉണ്ടായാൽ ജീവിതത്തിൽ വളരെ നല്ല ഫലങ്ങൾ വന്നു ചേരും.

കർക്കിടകം രാശി
പുണർതം 1/4, പൂയം, ആയില്യം
അതീവമായ കോപശീലം, മാനഹാനി-അപമാനം നിനച്ചിരിക്കാത്ത സമയത്തു ആപത്ത്, രോഗങ്ങൾ, ഭാര്യ യുടെയോ ബന്ധുജനങ്ങളുടെയോ വിരഹം, കേസുകളും വഴക്കുകളും , അനാവശ്യ ചെലവുകൾ എന്നിവയും ചിലർക്ക് ഫലത്തിൽ വരാം.ദോഷഫലങ്ങൾ കുറയ്‌ക്കുവാൻ ഭദ്രകാളി ക്ഷേത്രങ്ങളിൽ പോകുകയും ലളിതാസഹസ്രനാമം ജപിക്കുന്നതും ഗുണം ചെയ്യും.

ചിങ്ങം രാശി
മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം
കുടുബ ബന്ധുജനങ്ങളുമായി രമ്യതയിൽ കഴിയുക, അവരിൽ നിന്നും വളരെ ഗുണാനുഭവങ്ങൾ, സർക്കാർ സബന്ധമായ ഗുണം, തൊഴിൽ വിജയം, പുത്ര ഭാഗ്യം, ധനനേട്ടം, സർവ്വ വിജയം ഗൃഹോപകരണങ്ങളുടെ വർദ്ധനവ് എന്നിവ ഫലത്തിൽ വരാം. വ്യാഴാഴ്‌ച്ച ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ വർദ്ധിക്കുവാൻ സഹായിക്കും.

കന്നി രാശി
ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം
കുടുംബ സുഖക്കുറവ്, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽക്ലേശം, ധനക്ലേശം, എപ്പോഴും യാത്രകൾ വേണ്ടിവരിക, സഞ്ചാരം മൂലം ദോഷങ്ങൾ, സ്ത്രീകളുമായി വിരോധം, ഉദരരോഗങ്ങൾ അലട്ടുക എന്നിവ ഫലത്തിൽ വരാം. ദോഷഫലങ്ങൾ കുറയ്‌ക്കുവാൻ അയ്യപ്പന് യഥാശക്തി വഴിപാടുകൾ നടത്തുന്നത് വളരെ ഏറെ ഗുണം ചെയ്യും

തുലാം രാശി
ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം
ശത്രുഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, എവിടെയും മാന്യത, രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കുക, പ്രവർത്തന വിജയം, പ്രശസ്‌തി, ആട -ആഭരണ- അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്, മനഃസന്തോഷം, ധനനേട്ടം, ഭാര്യ -പുത്ര സുഖം എന്നിവ യ്‌ക്ക് സാധ്യത. ആദിത്യഹൃദയം ചൊല്ലുന്നതും, ദുർഗ്ഗയ്‌ക്കു യഥാശക്തി വഴിപാടുകൾ നടത്തുന്നതും വളരെ അധികം ഗുണം ചെയ്യും.

വൃശ്ചികം രാശി
വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട
വ്യവഹാര പരാജയം, കേസ് വഴക്കുകളിൽ ചിലർ അകപ്പെടേണ്ടി വരിക, അടുത്ത ബന്ധുക്കൾ – സുഹൃത്തുക്കൾ എന്നിവരിൽ നിന്നും ദോഷാനുഭവങ്ങൾ, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം, ധനവരുമാന കുറവ് എന്നിവക്ക് സാധ്യത.
ഹനുമാൻ ചാലീസ ചൊല്ലുന്നതും, ബുധനാഴ്‌ച്ച ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ദീപാരാധന തൊഴുത് പ്രാർത്ഥിക്കുന്നതും ദോഷഫലങ്ങൾ കുറയ്‌ക്കുവാൻ സഹായിക്കും.

ധനു രാശി
മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം
ഭൂമി നഷ്ട്ടം, ലഹരിയിൽ ആസക്തി, മാനഹാനി, ധനനഷ്ട്ടം, കുടുംബ ബന്ധു ജനങ്ങളുമായി കലഹം – വിരോധവും, കേസുകളും ഉണ്ടാവാൻ സാധ്യത. തൊഴിൽക്ലേശങ്ങൾ, സ്ത്രീകളിൽ താല്പര്യ കൂടുതൽ, ഭക്ഷ്യ വിഷബാധ, യാത്രാക്ലേശം, യാത്രകളില് അപകടങ്ങൾ എന്നിവ ചിലരിൽ ഫലത്തിൽ വരാൻ സാധ്യത ഉണ്ട്. നാഗങ്ങളെ പ്രീതിപ്പെടുത്തി യഥാശക്തി വഴിപാടുകൾ നടത്തുന്നത് ദോഷകാഠിന്യം കുറയ്‌ക്കുവാൻ സഹായിക്കും.

മകരം രാശി
ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം
ശത്രുഹാനി, സർക്കാർ സംബന്ധമായ ഗുണങ്ങൾ, രോഗങ്ങൾ മാറി – ആരോഗ്യവും ശരീരശോഭയും വർദ്ധിക്കുക, സത് സുഹൃത്തുക്കൾ ഉണ്ടാവുക, അവരിൽ നിന്നും ഗുണാനുഭവങ്ങൾ, മന സുഖം, ഉന്നതപദവി ,കീർത്തി, ധനലാഭം, ഭാര്യാഭർത്തൃ സൗഖ്യം എന്നിവയ്‌ക്ക് സാധ്യത. മഹാവിഷ്‌ണു ക്ഷേത്ര ദർശനവും പിതൃക്കളെ പ്രീതിപ്പെടുത്തുകയും ചെയ്താൽ വളരെ അധികം ശ്രേഷ്ട ഫലങ്ങൾ ജീവിതത്തിൽ വന്നു ചേരും.

കുഭം രാശി
അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം
ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, ദുർപ്രവർത്തികൾ ചെയ്യുവാൻ അവസരം – സാഹചര്യം , ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാം. കൃഷി നാശം ,കബളിപ്പിക്കൽ സ്വഭാവം, തൊഴിൽ ക്ലേശങ്ങൾ, നേത്ര രോഗം ,അന്യജനങ്ങളിൽ നിന്നും ദോഷഫലങ്ങൾ, ശിരോരോഗം, ത്വക്ക് രോഗങ്ങൾ എന്നിവക്ക് സാധ്യത. ചൊവ്വാഴ്ച ദിവസം ചാമുണ്ഡി പ്രതിഷ്ഠ് ഉള്ള ക്ഷേത്ര ദർശനം നടത്തുകയും അവിടെ തൃമധുരം നടത്തുന്നതും ദോഷ കാഠിന്യം കുറയ്‌ക്കുവാൻ സഹായിക്കും.

മീനം രാശി
പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി
കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം – കലഹം, സമയത്തിന് ആഹാരം കഴിക്കുവാൻ കഴിയാതെ വരിക, ശരീര തളർച്ച, ഉഷ്ണരോഗങ്ങൾ, ഹൃദ്രോഗം, ത്വക്ക് രോഗം, കാര്യതടസം, അനാവശ്യ ചെലവുകൾ, മാനഹാനി, ദ്രവ്യ നാശം, യാത്രകളിൽ ദോഷാനുഭവങ്ങൾ, അനാവശ്യമായ കോപം തന്മൂലം പലവിധത്തിൽ ഉള്ള ദോഷങ്ങൾ, കണ്ണുകൾക്ക് രോഗം , മുറിവ്, ചതവ് എന്നിവ സംഭവിക്കാൻ സാധ്യത. ശിവ ചാലീസ , ദേവീമാഹാത്മ്യം എന്നിവ ചൊല്ലുന്നതും ചൊല്ലുന്നതും , ശിവന് യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും ദോഷഫലങ്ങൾ കുറയ്‌ക്കുവാൻ സഹായിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

Monthly Prediction by Jayarani E.V 

ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies