''ഈ ദുർഗ്ഗന്ധത്തേയും, കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തേയും സഹിക്കാം, മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന വാക്ക് തരാമോ?''വീട്ടമ്മയുടെ വാക്കുകൾ പങ്കുവെച്ച് എപി അബ്ദുള്ളക്കുട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”ഈ ദുർഗ്ഗന്ധത്തേയും, കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തേയും സഹിക്കാം, മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന വാക്ക് തരാമോ?”വീട്ടമ്മയുടെ വാക്കുകൾ പങ്കുവെച്ച് എപി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 02:16 pm IST
A. P. Abdullakutty

A. P. Abdullakutty

FacebookTwitterWhatsAppTelegram

 

കൊച്ചി:  കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് വിഷയത്തിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോൾ വീട്ടമ്മയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി. ”പ്രിയങ്ക എന്ന വീട്ടമ്മയെ അറിയില്ല അവരുടെ മുമ്പിൽ കടപ്പാടോടെ” എന്ന് പറഞ്ഞുകൊണ്ടാണ് അബ്ദുള്ളക്കുട്ടി കുറിപ്പ് ആരംഭിക്കുന്നത്.

കേരളത്തിലെ സാംസ്ക്കാരിക നായകർ എന്ന് വിശേഷിപ്പിക്കുന്നവരെ മുതൽ മാദ്ധ്യമങ്ങൾക്കെതിരെ വരെ തുറന്നടിച്ചുകൊണ്ടാണ് കുറിപ്പ്. പോക്കറ്റടിക്കാരന്റെ പിന്നാലെ നാട്ടുകാർ ഓടുമ്പോൾ ആ നഗരം കൊള്ളയടിക്കുക എന്ന തന്ത്രം ഇനി ഈ ജനത്തോട് വേണ്ടെന്ന് വീട്ടമ്മ വിമർശിച്ചു. ഈ പുക ഞങ്ങൾ സഹിക്കാം, ഒരു കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തെ ഒരാഴ്ച കൂടി ഞങ്ങൾ സംരക്ഷിക്കാം, മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന് ഒരു വാക്ക് മതി. എന്നാണ് വീട്ടമ്മ കുറിച്ചത്.

മലപോലെ കൂടിയ മാലിന്യത്തെ ഇങ്ങനെ കത്തിച്ച് നാറ്റിക്കാനായിരുന്നങ്കിൽ 2018 ൽ നിന്നും നിങ്ങൾ ഒരിഞ്ച് പോലും ബുദ്ധിവികാസം പ്രാപിച്ചില്ല എന്ന് കരുതുമെന്ന് വീട്ടമ്മ വിമർശിച്ചു. ഇന്ത്യക്ക് ശ്വാസം മുട്ടുന്നു എന്ന് കവിത എഴുതിയ, രാജാവിനെ പുകഴ്‌ത്തി കവിതയെഴുതി പട്ടും വളയും വാങ്ങി ഓച്ഛാനിച്ചു നിന്ന സാംസ്ക്കാരിക നായകർ വാ തുറന്ന് രണ്ടക്ഷരം പറഞ്ഞില്ലെന്നും അവരാരും ഒരിഞ്ച് വളർന്നിട്ടില്ലെന്നും ആഞ്ഞടിച്ചു.

”പ്രിയങ്ക എന്ന വീട്ടമ്മയെ അറിയില്ല അവരുടെ മുമ്പിൽ കടപ്പാടോടെ…മാലിന്യ സംസ്കരണത്തിലെ കേരളാ ബദൽ കാരണം നാറിപ്പുകയുന്ന കൊച്ചിയിൽ നിന്നും ഒരു വീട്ടമ്മ ചോദിക്കുന്നു……. മലപോലെ കൂടിയ മാലിന്യത്തെ എങ്ങനെ സംസ്കരിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി ? ആധുനികമായ എന്തെങ്കിലും സംവിധാനം ഒരുക്കിയിരുന്നുവോ? വേർതിരിക്കപ്പെട്ട മാലിന്യത്തെ ഒന്നിച്ച് കൂട്ടിയിട്ട് എന്ത് ശാസ്ത്രീയമാർഗ്ഗത്തിലൂടെ നിർമ്മാർജ്ജനം ചെയ്യാനായിരുന്നു ആലോചന.? ഇങ്ങനെ കത്തിച്ച് നാറ്റിക്കാനായിരുന്നങ്കിൽ സകല ഡാമിന്റേയും ഷട്ടറുകൾ ഒറ്റയടിക്ക് തുറന്ന് പ്രളയം സൃഷ്ടിച്ച 2018 ൽ നിന്നും നിങ്ങൾ ഒരിഞ്ച് പോലും ബുദ്ധിവികാസം പ്രാപിച്ചില്ല എന്ന് ഞാൻ കരുതും.”

”നാറിയും നീറിയും പുകഞ്ഞ് നിൽക്കുന്ന നാട്ടുകാരോട്, ആ ബ്രിൽ ക്രീം തേച്ച് വലിച്ച് ചീകി സൈദ്ധാന്തിക വിഡ്ഢിത്തം പേറുന്ന തലയുടെ ഉടമ പൊരി വെയിലത്ത് ആരോടോ പ്രതിരോധിക്കുന്ന യാത്രയിലെ അൽപ്പത്ത വിസർജ്ജനം തൽസമയം സംപ്രേക്ഷണം ചെയ്ത് കാണിക്കുന്ന ചാനലിന്റെ പ്രതിനിധി അഭിപ്രായം ചോദിക്കുന്നു. പോക്കറ്റടിക്കാരന്റെ പിന്നാലെ നാട്ടുകാർ ഓടുമ്പോൾ ആ നഗരം കൊള്ളയടിക്കുക എന്ന തന്ത്രം ഇനി ഈ ജനത്തോട് വേണ്ട….!! കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടർ ക്ഷാമം നേരിട്ട ഉത്തർപ്രദേശിനെ നോക്കി ഇന്ത്യക്ക് ശ്വാസം മുട്ടുന്നു എന്ന് കവിത എഴുതിയ ഏതെങ്കിലും സാംസ്ക്കാരിക നാറികൾ വാ തുറന്ന് രണ്ടക്ഷരം പറഞ്ഞോ? ആമസോൺ മഴക്കാട്ടിലെ മഞ്ഞത്തവളയ്‌ക്ക് ചൂട് കൊള്ളുന്നു എന്ന് വിലപിച്ച് മലയാളത്തിൽ എഴുതിയ പ്ലക്കാർഡുമായി ബ്രസീൽ എംബസിക്ക് മുന്നിൽ സാർവ്വദേശീയതയുടെ അണ്ടർവെയർ ഊരി കാണിച്ച ഏതേലും രാഷ്‌ട്രീയ പരാന്നഭോജികൾ ഒരക്ഷരം മിണ്ടിയോ? ഇല്ല..!! നിങ്ങൾക്ക് വേണ്ടി അവർ സംസാരിക്കില്ല…!! ‘രാജാവിനെ പുകഴ്‌ത്തി കവിതയെഴുതി പട്ടും വളയും വാങ്ങി ഓച്ഛാനിച്ചു നിന്ന പഴയ കവികളിൽ നിന്നും അവരാരും ഒരിഞ്ച് വളർന്നിട്ടില്ല..! ”

”നോർവേയിലും നെതർലാൻറിലും പോകാൻ ടിക്കറ്റ് എടുക്കും മുമ്പ് രാഷ്ടീയ പ്രഭു കുടുംബങ്ങൾ ഒന്ന് മദ്ധ്യപ്രദേശ് വരെ പോയി വരിക. ഇൻഡോർ എന്ന ഇന്ത്യയിലെ No 1 ക്ലീൻ സിറ്റി സന്ദർശിക്കുക, അവിടെ താമസിക്കുന്ന മലയാളി വീട്ടമ്മമാരോട് ചോദിക്കുക.
ഖരമാലിന്യത്തിൽ നിന്ന് റോഡ് പണിക്കാവശ്യമായ വസ്തുക്കളും അത് ഹോട്ട് പ്രസ്സ് ചെയ്ത് നിർമ്മാണാവശ്യത്തിനുള്ള കട്ടകളും അവിടെ നിർമ്മിക്കുന്നുണ്ട്. ജൈവ മാലിന്യത്തിൽ നിന്ന് വളവും കീടനാശിനിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്. പഴയ മാലിന്യക്കൂമ്പാരം ഇരുന്ന സ്ഥലം ഇന്ന് പാർക്കായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. രണ്ട് നേരം കുളിക്കുന്നു എന്ന മലയാളി അൽപ്പത്തം നൽകുന്ന ദുരഭിമാനം മാറ്റിവയ്‌ക്കുക. പഠിക്കാനും പ്രാവർത്തികമാക്കാനും അനുകരണീയമായ മാതൃകകൾ ഭോപ്പാലിലും ഇൻഡോറിലും ധാരാളമുണ്ട്. അതിനാദ്യം ” കേരളം” ഇന്ത്യയുടെ അയൽ രാജ്യമല്ല എന്ന ബോധം വേണം…!ഈ പുക ഞങ്ങൾ സഹിക്കാം… ഈ ദുർഗ്ഗന്ധത്തോട് പൊരുത്തപ്പെടാം
ഒരു കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തെ ഒരു പോറലും ഏൽപ്പിക്കാതെ ഒരാഴ്ച കൂടി ഞങ്ങൾ സംരക്ഷിക്കാം……മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന് ഒരു വാക്ക് മതി….!! ചുമച്ച് വശംകെട്ട് ദുർഗന്ധം കൊണ്ട് അസ്വസ്ഥയായ ഒരു വീട്ടമ്മയുടെ ക്ഷമയുടെ അവസാന നിമിഷങ്ങളിലെ അക്ഷരങ്ങളാണിവ…!! എന്നാണ് പ്രിയങ്ക പിള്ള എന്ന വീട്ടമ്മയുടെ കുറിപ്പ്.

 

Tags: BJPap abdullakuttybjp national vice presidentbrahmapuram
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies