'പറഞ്ഞ വാക്കുകൾ പിൻവലിക്കാൻ തയ്യാറല്ല; നിലപാടിൽ ഉറച്ചുനിൽക്കുന്നു': സുജയ പാർവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പറഞ്ഞ വാക്കുകൾ പിൻവലിക്കാൻ തയ്യാറല്ല; നിലപാടിൽ ഉറച്ചുനിൽക്കുന്നു’: സുജയ പാർവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 05:25 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ബിഎംഎസ് വനിതാ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാദ്ധ്യമ പ്രവർത്തക സുജയ പാർവതി. പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ ഉറച്ചുതന്നെ നിൽക്കുന്നതായും വിമർശനങ്ങൾ ഉയർന്നെന്ന് കരുതി നിലപാട് മാറ്റില്ലെന്നും സുജയ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ബിഎംഎസ് വേദിയിൽ പറഞ്ഞത് തന്റെ നിലപാട് തന്നെയാണ്. അത് മാറ്റാൻ തയ്യാറല്ല. മാദ്ധ്യമ പ്രവർത്തക എന്ന നിലയിൽ പ്രൊഫഷനോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിത്തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്. മാദ്ധ്യമ ധർമ്മത്തിനെതിരായ ഒന്നും തന്നെ ചെയ്തിട്ടില്ല. രാഷ്‌ട്രീയ കാഴ്ചപ്പാടിനെയും ജോലിയേയും രണ്ടായിട്ടാണ് കാണുന്നത്. പ്രതിഷേധങ്ങൾ ഉയർന്നെന്ന് കരുതി നിലപാട് മാറ്റാൻ താൻ തയ്യാറല്ലെന്നും സുജയ ജനം ടിവിയോട് പറഞ്ഞു.

തൃപ്പുണ്ണിത്തുറയിൽ വനിതാ ദിനത്തിൽ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞുകൊണ്ടുള്ള സുജയയുടെ പരാമർശം. ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാൽ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തിൽ തന്നെ മാറ്റം വരുത്തിയ ഒമ്പത് വർഷങ്ങളാണ് കടന്നുപോയതെന്നും സുജയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

നീതിക്കായി തീ ആവുക!!
വനിതാ ദിനാശംസകൾ💕
ബി എം എസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു😊#InternationalWomensDay pic.twitter.com/ygGYU00PSI

— Sujaya Parvathy S (@sujayaparvathy) March 8, 2023

‘പൊതുവെ ബിഎംഎസിന്റെ പരിപാടിയിലേയ്‌ക്ക് മാദ്ധ്യമ പ്രവർത്തകർ വരുമ്പോൾ കേൾക്കാറുള്ള ചോദ്യമാണ് സംഘിയാണോ എന്നത്. ബിഎംഎസിന്റെ വേദിയിൽ പങ്കെടുക്കുന്നതു കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അക്കിക്കോട്ടെ. ബിഎംഎസ് എന്നു പറയുന്നത് സിഐടിയു പോലെയും എഐഎൻടിയുസി പോലെയും ആദരിക്കപ്പെടേണ്ട, അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ’്. സുജയ പ്രസംഗത്തിൽ വ്യക്തമാക്കി.

സുജയയുടെ സസ്‌പെൻഷൻ നടപടിക്കെതിരെ ബിഎംഎസ് പ്രതിഷേധവുമായി രംഗത്തുവന്നു. മാദ്ധ്യമ പ്രവർത്തകർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന 24 ന്യൂസിന്റെ നയം അംഗീകരിക്കാനാകില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. തിങ്കളാഴ്ച 24 ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ബിഎംഎസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: BMSwomens daysujaya parvathy
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies