ആലപ്പുഴ: കുട്ടനാട്ടിലെ വിഭാഗിയതയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുട്ടനാട്ടിലെ പ്രശ്നങ്ങൾ തീർക്കും. തെറ്റായ പ്രവണത പാർട്ടിക്കുള്ളിൽ വെച്ചു പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം നേതാവ്.
‘ഒരിക്കൽ കടുത്ത വിഭാഗീയത ഉണ്ടായ ജില്ലയാണ് ആലപ്പുഴ. പലരും പാർട്ടി വിട്ടു പോയി. പാർട്ടി വിട്ടു പോയവരെ തിരിച്ച് കൊണ്ടുവരും. മാറി നിൽക്കുന്നവരെ ഒപ്പം നിർത്തും. കുട്ടനാടിന് എന്തോ പ്രശ്നമുണ്ട്. ആ പ്രശ്നം എന്താണെന്ന് അറിയാം. അതൊക്കെ മാറ്റും’.
‘തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ല. അങ്ങനെയാരെങ്കിലും കരുതിയാൽ നടക്കില്ല. ഫലപ്രദമായി തിരുത്തിക്കൊണ്ട് മുന്നോട്ട് പോകും. ജനങ്ങളെ മറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല’ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Comments