''യുവതിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രികൾ'': ഡോക്ടർമാർ തല്ലുകൊള്ളേണ്ടവർ ; തെളിവുകൾ ഉടൻ പുറത്ത് വിടും ; നിയമസഭയിൽ തുറന്നടിച്ച് ഗണേഷ്‌കുമാർ ; മിണ്ടാട്ടംമുട്ടി വീണ ജോർജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”യുവതിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രികൾ”: ഡോക്ടർമാർ തല്ലുകൊള്ളേണ്ടവർ ; തെളിവുകൾ ഉടൻ പുറത്ത് വിടും ; നിയമസഭയിൽ തുറന്നടിച്ച് ഗണേഷ്‌കുമാർ ; മിണ്ടാട്ടംമുട്ടി വീണ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 10:46 am IST
ganesh kumar

ganesh kumar

Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ തല്ലുകൊള്ളേണ്ടവരുണ്ടെന്ന് നിയമസഭയിൽ വിമർശിച്ച് ഇടത് എംഎൽഎ കെബി ഗണേഷ്‌കുമാർ. ആരോഗ്യ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കവേ, തന്റെ മണ്ഡലത്തിലെ ഒരു വിധവയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ശസ്ത്രക്രിയക്കിടെ നേരിട്ട ദുരനുഭവം വിവരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മുള്ളൂർ നിരപ്പ് സ്വദേശി ഷീബ എന്ന നാല്പത്തിയെട്ടുകാരി വിധവ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു ശസ്ത്രക്രിയ ചെയ്തു. ഇതിന് പിന്നാലെ വിദഗ്ധചികിത്സയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലയച്ചു. തുടർന്ന് ഡിസംബർ 17-ന് അവിടെ ഒരു ശസ്ത്രക്രിയകൂടി ചെയ്തെങ്കിലും അതിനുശേഷം തുന്നിയില്ല. ആ സഹോദരിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കിയെന്ന് ഗണേഷ്‌കുമാർ തുറന്നടിച്ചു.

”സംഭവമറിഞ്ഞ താൻ ആരോഗ്യമന്ത്രിയുമായി സംസാരിക്കുകയും മന്ത്രി സൂപ്രണ്ടിനെ വിളിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം നിർദേശം നൽകിയെങ്കിലും ശസ്ത്രക്രിയനടത്തിയ ഡോക്ടർ അവരെ വീണ്ടും അഡ്മിറ്റുചെയ്യുകയോ ശസ്ത്രക്രിയനടത്തുകയോ ചെയ്തില്ല. ജനറൽ സർജറി വിഭാഗം മേധാവിയാണ് ഈ ഡോക്ടർ. പഴുപ്പ് പുറത്തേക്കൊഴുകുന്ന സ്ത്രീക്ക് വീണ്ടും ശസ്ത്രക്രിയക്കായി സൂപ്രണ്ട് പിന്നെയും ഇടപെട്ടെങ്കിലും അവർ ജീവനുംകൊണ്ടോടി. പിന്നാലെ തന്നെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആ സ്ത്രീ വീട്ടിൽപ്പോയി കണ്ടിരുന്നു. എന്തുകൊടുത്തെന്ന് അന്വേഷണംവരുമ്പോൾ ഞാൻ വെളിപ്പെടുത്താമെന്നും, ഇങ്ങനെയുള്ളവരെ ആളുകൾ തല്ലിയാലും കുറ്റംപറയാനാവില്ലെന്നും-ഗണേഷ്‌കുമാർ പറഞ്ഞു. സ്ത്രീയുടെ അവസ്ഥ വിവരിക്കുന്ന വീഡിയോദൃശ്യം മൊബൈലിൽ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.”

അതേസമയം ശസ്ത്രക്രിയയ്‌ക്ക്‌ വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രികകണ്ടെത്തിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ മൂന്ന് ശസ്ത്രക്രിയയും സർക്കാർ ആശുപത്രിയിലായിരുന്നെന്നും, അതിനാൽ കത്രിക സർക്കാരിന്റേതുതന്നെയെന്നും ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി.

”ആ ഡോക്ടറെ കണ്ടെത്താൻ കേരള പോലീസിനെ ഏല്പിക്കണം. കണ്ടെത്തി ക്രിമിനൽകുറ്റം ചുമത്തണം. ആശുപത്രികളിലെ സെക്യൂരിറ്റിക്കാരാണ് മറ്റൊരുപ്രശ്നം. കണ്ണാശുപത്രിയിൽചെന്നാൽ എം.എൽ.എ.യാണെങ്കിലും അടിക്കും. ജനങ്ങളോടു മാന്യമായി പെരുമാറാൻ അവരെ പഠിപ്പിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില രാഷ്‌ട്രീയക്കാർ സ്വാധീനമുപയോഗിച്ച് രോഗികളെ ഡോക്ടർമാരെ കാണിക്കുന്നു. ഇക്കൂട്ടർ പണംവാങ്ങുന്നുണ്ടെന്നും ഗണേഷ്‌കുമാർ ആരോപിച്ചു. കൈക്കൂലിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭയിൽ ഗണേഷ്‌കുമാർ ഓർമിപ്പിക്കുകയും ചെയ്തു.”

നേരത്തെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗണേഷ്‌കുമാർ രം​ഗത്ത് എത്തിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങൾ എല്ലാം അറിയണമെന്നും അതിനായി ധവള പത്രം പുറത്തിറക്കണമെന്നും ഗണേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു.

മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനയില്ലെന്നും വികസന രേഖയിൽ ചർച്ചയുണ്ടായില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടുമെന്ന് ആഗ്രഹിച്ച് ഇരിക്കയല്ല താനെന്നും കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാൻ സാധിക്കില്ലായെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ഇടത് മുന്നണിയിലെ ഉൾപ്പോരാണ് ഗണേഷ്‌കുമാറിന്റെ പ്രതികരണത്തോടെ പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല വിഷയങ്ങളും എൽഡിഎഫ് പാർലമെൻററി പാർട്ടി യോഗം കൂടുമ്പോൾ ചർച്ച ചെയ്യുമെന്നും അത് പുറത്തേക്ക് എങ്ങനെ വരുന്നെന്ന് പറയാൻ പറ്റില്ലെന്നുമായിരുന്നു വാർത്തയെ കുറിച്ചുളള ചോദ്യങ്ങൾക്ക് ഗണേഷ്‌കുമാർ നൽകിയ മറുപടി. ഘടകകക്ഷി നേതാവെന്ന നിലയിൽ എൽഡിഎഫ് യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പറയുമെന്നും അതാണ് എംഎൽഎയുടെ ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മുൻപ് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചും ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമർശം. നിയമസഭ പുസ്തക മേളയിൽ നടത്തിയ സെമിനാറിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗണേഷിന്റെ ഇത്തരത്തിലുള്ള മറുപടി.

 

Tags: ganesh kumar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies