വിമാനത്തില്‍ കയറാന്‍ പേടിയുള്ള കീരവാണി സാർ , ഇപ്പോൾ അമേരിക്ക വരെ പോയി ഓസ്കാര്‍ വാങ്ങി: ആർക്കുമറിയാത്ത രഹസ്യം വെളിപ്പെടുത്തി കെഎസ് ചിത്ര
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിമാനത്തില്‍ കയറാന്‍ പേടിയുള്ള കീരവാണി സാർ , ഇപ്പോൾ അമേരിക്ക വരെ പോയി ഓസ്കാര്‍ വാങ്ങി: ആർക്കുമറിയാത്ത രഹസ്യം വെളിപ്പെടുത്തി കെഎസ് ചിത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 11:44 am IST
chithra

chithra

Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നൽകിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എം.എം. കീരവാണി.14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കർ വേദിയിൽ തിളങ്ങി നിൽക്കുന്നത്. ഗോൾഡൻ ഗ്ലോബിൽ നിന്നും അദ്ദേഹം നടന്നടുത്ത് ഓസ്‌കർ വേദിയിലേക്കാണ്. ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയ എം.എം. കീരവാണിയ്‌ക്ക് നിരവധിപേരാണ് ആശംസ അറിയിച്ചത്. കീരവാണിയുടെ ഈ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച മലയാളിയുടെ പ്രിയ ഗായിക കെഎസ് ചിത്ര രം​ഗത്ത് വന്നിരുന്നു. ഈ സമയം അദ്ധേഹത്തെ കുറിച്ച് ആർക്കുമറിയാത്ത രഹസ്യം വെളിപ്പെടുത്തുകയാണ് ​ഗായിക.

തന്‍റെ പ്രിയപ്പെട്ട ഗായികയാണെന്ന് കീരവാണി തന്നെ വിശേഷിപ്പിച്ച ചിത്ര അദ്ധേഹത്തിന് അർഹിച്ച അം​ഗീകാരമാണ് ലഭിച്ചതെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ഏറെ അവാര്‍ഡുകള്‍ വീണ്ടും അദ്ദേഹത്തിന് ലഭിക്കട്ടെയെന്നും കെഎസ് ചിത്ര കൂട്ടിച്ചേർത്തു.

അതേസമയം വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാറെന്നാണ് ചിത്ര വെളിപ്പടുത്തുന്നത്. നിങ്ങള്‍ ഇത്രയും നേരം അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്പോള്‍ എന്തു ചെയ്യും എന്നൊക്കെ ചോദിച്ചയാളാണ് ഇപ്പോള്‍ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും വാങ്ങിതെന്നുമാണ് ചിത്ര വെളിപ്പടുത്തിയത്. എല്ലാ വിശേഷ അവസരങ്ങളിലും തങ്ങള്‍ സന്ദേശം അയക്കാറുണ്ട്. ​ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദന സന്ദേശം അയച്ചിരുന്നു. തിരിച്ച് ‘താങ്ക്യൂ ചിത്ര ഗാരൂ’ എന്ന് മറുപടിയും വന്നെന്നും ചിത്ര കൂട്ടിച്ചേർത്തു.

”എസ്.പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധമാണ് കീരവാണി സാറിന് ഉണ്ടായിരുന്നത്. താന്‍ ഒരു ഗാനത്തില്‍ നിന്നും ഉദ്ദേശിക്കുന്നതിന്‍റെ പത്തിരട്ടി എസ്.പി.ബി സാര്‍ നല്‍കാറുണ്ടെന്ന് കീരവാണി സാര്‍ പറയുമായിരുന്നെന്നും ഗായിക പറഞ്ഞു. തീര്‍ത്തും എളിമയുള്ള ഒരു വ്യക്തിയാണ് കീരവാണി. നല്ലൊരു സംഗീതജ്ഞൻ നല്ലൊരു മനുഷ്യനുമാണ് കീരവാണി സാര്‍. എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ഒരു സംഗീത സംവിധായകൻ. ചിത്രഗാരു എന്നാണ് തന്നെ കീരവാണി സാര്‍ വിളിക്കാറ്. എന്നൊടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫേര്‍ട്ടാണ് എന്നാണ് അദ്ദേഹം പറയാറ്. അദ്ദേഹം പറയുന്നത് ഒരു തര്‍ക്കം ഇല്ലാതെ പാടിക്കൊടുക്കാന്‍ കഴിയുന്നത് കൊണ്ടായിരിക്കാം ഇത്. എന്നെ സംബന്ധിച്ച് ഭാഷ അറിയാത്ത പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ഒരോ ഗാനവും എന്നെ ഒപ്പം ഇരുത്തി ഒരോ വാക്കിന്‍റെ അര്‍ത്ഥവും പഠിപ്പിച്ചാണ് അദ്ദേഹം പാഠിക്കാറുള്ളത്. ”

തെന്നിന്ത്യൻ സിനിമ ചരിത്രത്തിന്റെ താളുകളിൽ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നിൽക്കും. പ്രസിദ്ധിയുടെ വഴിയിൽ അത്ര തിളങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി. 1987-ൽ തെലുങ്ക് സംഗീത സംവിധായകൻ കെ.ചക്രവർത്തി, മലയാളത്തിലെ സംഗീത സംവിധായകൻ സി.രാജമണി എന്നിവർക്കൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകൻ എന്ന നിലയിലാണ് കീരവാണി തന്റെ കരിയർ തുടങ്ങുന്നത്.

1980-കളുടെ അവസാനത്തിൽ കളക്ടർഗരി അബ്ബായി , ഭരതംലോ അർജുനുഡു എന്നീ സിനിമകളിൽ അസിസ്റ്റന്റ് ചെയ്ത് കൊണ്ടാണ്് അദ്ദേഹം തന്റെ കഴിവുകളെ വളർത്തിയടുത്തത്. ഈ വേളയിൽ ഒരു വർഷത്തിലധികമായി ഗാനരചയിതാവ് വേട്ടൂരിയുടെ മാർഗനിർദേശവും അദ്ദേഹം തേടിയിരുന്നു. 1990-ൽ സംവിധായകൻ രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മനസ്സു മമത എന്ന ചിത്രമാണ് അദ്ദേഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ രാം ഗോപാൽ വർമ്മയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ഷണ നിമിഷം എന്ന ചിത്രമാണ് കീരവാണിയെ ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഉയർത്തിയത്.

മലയാളത്തിലേക്ക് കീരവാണിയുടെ പ്രശസ്തി പരക്കുന്നത് ഭരതിനിലൂടെയാണ്. മലയാളത്തിൽ അദ്ദേഹത്തിന്റേതായി പിറന്ന വരികളൊക്കെയും ഒന്നിനോടൊന്ന് മികവറ്റുവയായിരുന്നു. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലാണ് എം.എം. കീരവാണി പാട്ടുകൾ ചിട്ടപ്പെടുത്തി ആരാധകരെ കയ്യിലെടുത്തത്.

ഗാനരചയിതാവും തിരക്കഥാകൃത്തുമായ കോഡൂരി ശിവ ശക്തി ദത്തയുടെ മകനാണ് കോഡൂരി മരതകമണി കീരവാണി എന്ന എം എം കീരവാണി. കലാപരമായി മുന്നിട്ട് നിൽക്കുന്ന കുടുംബമാണ് കീരവാണിയുടേത്. കീരവാണിയുടെ സഹോദരനായ കല്യാണി മാലിക് സംഗിത സംവിധായകൻ ഗായകൻ എന്നീ നിലകളിൽ സുപരിചിതനാണ്. സംവിധായകൻ എസ് എസ് രാജമൗലിയുടെ അമ്മാവനാണ് കീരവാണി. 2014-ൽ സിനിമ സംഗീത ലോകത്ത് നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ കീരവാണിയെ രാജമൗലിയാണ് പിന്തിരിപ്പിച്ചത്. ഇത്തരത്തിലൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനാവാം കാലം ആ തീരുമാനം തിരുത്തിക്കുറിപ്പിച്ചത്.

Tags: mm keeravanicinemaks chithraoscarrrr
Share
Tweet
SendShare

More News from this section

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

Latest News

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies