കൊച്ചി : സിനിമ മേഖലയിൽ മയക്കുമരുന്നില്ലെന്ന് പറയുന്നത് നുണയാണെന്ന് നടൻ ടിനി ടോം .പോലീസിന്റെ കൈയ്യിൽ ലഹരി ഉപയോഗിക്കുന്നവരുടെ മുഴുവൻ ലിസ്റ്റും ഉണ്ട് . ഇതിൽ നിന്ന് ഒരാളെ പിടിച്ചാൽ മുഴുവൻ ആളുകളുടെയും ലിസ്റ്റ് കിട്ടുമെന്നും ടിനി പറയുന്നു.
അങ്ങനെ നോക്കുകയാണെങ്കിൽ ലോക്കേഷനിൽ മുഴുവൻ റെയ്ഡും , ബഹളവുമായിരിക്കും . സ്വസ്ഥമായി ഒന്ന് ഇരിക്കാൻ പോലുമാകില്ലെന്നും ടിനി സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു . സിനിമയിൽ മാത്രമല്ല എല്ലായിടത്തും ലഹരി ഉണ്ട് . ഈ പോലീസുകാർ മണ്ടന്മാരൊന്നുമല്ല .അവരുടെ കൈയ്യിൽ ഫുൾ ലിസ്റ്റുണ്ട് . ഇതിന്റെ പൂർണ്ണവിവരങ്ങൾ അവർ ആന്റണി പെരുമ്പാവൂരിന് നൽകിയിട്ടുണ്ട് . ലിസ്റ്റും നൽകിയിട്ടുണ്ട് .
ഏത് സമയവും സൂക്ഷിച്ചില്ലെങ്കിൽ പ്രശ്നമായിരിക്കും .
ആരൊക്കെ എന്തൊക്കെയാണെന്ന ലിസ്റ്റ് അവരുടെ കൈയ്യിലുണ്ട് . ഒരാളെ പിടിച്ചാൽ മതി പൂർണ്ണ വിവരങ്ങൾ ലഭിക്കും . കലാകാരന്മാരോടുള്ള ഇഷ്ടവും , സ്വാതന്ത്രവും കൊണ്ടാണ് ഈ ലിസ്റ്റുമായി മുന്നോട്ട് പോകാത്തത് .അപ്പോൾ സിനിമാ മേഖലയിൽ മയക്കുമരുന്നില്ലെന്ന് പറയുന്നത് നുണ തന്നെയാണ് .പോലീസിന്റെ സ്ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അംബാസിഡർ ആയിട്ട് വർക്ക് ചെയ്തയാളാണ് താൻ . തനിക്ക് ഇതിനെ പറ്റി പൂർണ്ണ വിവരങ്ങൾ തന്നിട്ടുണ്ട് .പോലീസ് പെട്ടെന്ന് ഒരു നടപടിയെടുത്താൽ എല്ലാവരും കുടുങ്ങും . അത് മാത്രമല്ല ജീവിതം തന്നെ കൈവിട്ടുപോകുമെന്നും ടിനി പറയുന്നു.
Comments