'ഇതുവരെ'; ബ്രഹ്‌മപുരം അഭ്രപാളിയിലേക്ക്; കലാഭവൻ ഷാജോൺ നായകനായെത്തുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇതുവരെ’; ബ്രഹ്‌മപുരം അഭ്രപാളിയിലേക്ക്; കലാഭവൻ ഷാജോൺ നായകനായെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 05:16 pm IST
Facebook
Twitter
WhatsAppTelegram

ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി സിനിമ. മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോണാണ് നായകൻ. ദേശീയ ചലചിത്ര അവാർഡ് ജേതാവായ് അനിൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മറയൂരിൽ തുടക്കമായി. മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തവും, പ്ലാന്റിനോട് ചേർന്ന് ജീവിക്കുന്ന കുടുംബത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് ചിത്രം പ്രേർക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് വിവാദം കെട്ടടങ്ങും മുന്നേ സംഭവത്തെ പറ്റിയുള്ള സിനിമ പൊതുസമൂഹത്തിൽ ചർച്ചയാവുകയാണ്.

മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ തുടക്കം മുതൽ ഇതുവരെ നടന്ന സംഭവ വികാസങ്ങൾ ചിത്രത്തിൽ അനാവരണം ചെയ്യും. ദേശീയ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ തോമസ്. ഈ സിനിമയുടെയും രചനയും സംവിധാനവും നിർവഹിക്കുന്നതും അനിൽ തന്നെയാണ്. ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിർമ്മാണം.

ബ്രഹ്‌മപുരത്തെ തീയും പുകയും ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമോ എന്നുളള ഭീതിയിലാണ് ബ്രഹ്‌മപുരത്തും പ്രദേശങ്ങളിലുമുള്ള ജീവിചതങ്ങൾ. ഇതിനിടയിൽ ഇറങ്ങുന്ന ചിത്രം തീപിടിത്തത്തിന്റെയും തുടർന്നുണ്ടായ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് കേരളം.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് സമൃദ്ധമായ കൃഷിയിടവും 100 ഓളം കുടുംബങ്ങളുടെ താമസസ്ഥലമായിരുന്നു ബ്രഹ്‌മപുരം. അവിടെ നിന്നും അവരെ കുടിയൊഴിപ്പിച്ച് മാലിന്യകൂമ്പാരമാക്കി മാറ്റി ഒരു വലിയ ദുരന്തത്തിന് കാത്തിരിക്കുകയായിരുന്നു നമ്മൾ എന്ന് സംവിധായകൻ അനിൽ തോമസ് പറഞ്ഞു. കടമ്പ്രയാറും ചിത്രപ്പുഴയും ഒഴുകുന്ന കൃഷിഭൂമിയാണിതെന്നും ഇത്തരത്തിൽ ഒരു സ്ഥലത്ത് വലിയ മാലിന്യകൂമ്പാരം സൃഷ്ടക്കിക്കുക എന്ന മലയാളിയുടെ കാഴ്ചപ്പാട് തന്നെ ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: moviebrahmapuramithuvare
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies