തൃശൂർ: ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 17 താത്കാലിക അദ്ധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ കം റെസിഡെൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അദ്ധ്യാപക നൈപുണ്യവും മികവും ഉള്ളവർക്ക് അഭിമുഖത്തിൽ വെയിറ്റേജ് മാർക്ക് നൽകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണന ലഭിക്കുന്നതല്ല. താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 15. അയക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി 680307. ഫോൺ: 0480 2706100
Comments