മാർച്ച് 19 മുതൽ 25 വരെ (മീനം 5 മുതൽ മീനം 11വരെ) ഒരാഴ്ച്ചക്കാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

മാർച്ച് 19 മുതൽ 25 വരെ (മീനം 5 മുതൽ മീനം 11വരെ) ഒരാഴ്‌ച്ചക്കാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

Janam Web Desk by Janam Web Desk
Mar 17, 2023, 02:11 pm IST
FacebookTwitterWhatsAppTelegram

ലോകരാഷ്‌ട്രങ്ങൾ ഭാരതത്തെ ആരാധനയോടെ നോക്കി കാണുന്ന സ്ഥിതി സംജാതമാകും. രാഷ്‌ട്രീയ, സാംസകാരിക നായകന്മാർ ജനശ്രദ്ധ പിടിച്ചു പറ്റും. കേരളത്തിലെ രാഷ്‌ട്രീയത്തിലും കലാ സാംസ്‌കാരിക മേഖലയിലും അനൗചിത്യം പ്രകടമാകും. ജനങ്ങൾ രോഗദുരിതങ്ങൾക്കു അടിമപ്പെടും. പ്രകൃതിയിൾ പല മാറ്റങ്ങൾ വരും. മേഘ വിസ്ഫോടനം, അഗ്നിഭയം, കനത്ത മഴ, തുടങ്ങി സുനാമി വരെ അനുഭവത്തിൽ വരാം. ഇടുക്കി, എറണാകുളം, തൃശൂർ, കൊടുങ്ങല്ലൂർ, കോട്ടയം, ആലപ്പുഴ എന്നി ഭാഗത്തുള്ളവർ ആരോഗ്യ സാമ്പത്തിക മുൻകരുതൽ എടുക്കുന്നത് നല്ലതായിരിക്കും. കൊടുങ്ങല്ലൂർ കാവ് തീണ്ടൽ പുതിയ സംഭവ വികാസങ്ങൾക്കു നാന്ദി കുറിക്കും. ശകവർഷാരംഭം, കറുത്ത വാവ്, മീനഭരണി, തൃച്ഛംബരത്തു കൂടിപിരിയൽ, തിരുനക്കര ആറാട്ട്, കൊടുങ്ങല്ലൂർ കാവ് തീണ്ടൽ തുടങ്ങിയവ വരുന്ന ആഴ്ചയിൽ ആണ്. അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി നക്ഷത്രക്കാർ പക്ക പിറന്നാൾ ദിവസം ഇഷ്ട ദേവനെയോ നക്ഷത്ര ദേവതയെയോ അമ്പലത്തിൽ വണങ്ങി യഥാവിധി നിവേദ്യം നടത്തുന്നത് ഗുണഫലം ചെയ്യും,

ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ ഏറ്റ കുറച്ചിൽ ഉണ്ടാകാം:

അശ്വതി: കുടുംബൈശ്വര്യം, ബന്ധുജനങ്ങളിൽ നിന്നും നല്ല അനുഭവം, ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഭാര്യാഭർതൃ ഐക്യം, ബന്ധുജന സമാഗമം, പ്രേമകാര്യങ്ങൾക്കു അവസരം ഒക്കെയും ഫലം. അവസരങ്ങൾ യുക്തിപൂർവം ഉപയോഗിക്കുക.

ഭരണി: തൊഴിൽ വിജയം, ഭാര്യാഭർത്യ ഐക്യം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ തുടങ്ങി അവാർഡുകൾ സമ്മാനങ്ങൾ വരെ ലഭിക്കാൻ ഉള്ള സാധ്യത ഒക്കെയും ഫലം. കുറി (ചിട്ടി) ഒക്കെ കിട്ടാൻ സാധ്യതയേറെ ആണ്.

കാർത്തിക: കുടുംബത്തിൽ മംഗളകർമ്മങ്ങൾക്കു സാധ്യത, തൊഴിൽ വിജയം, അന്യജനങ്ങളാൽ പ്രസിദ്ധി ഒക്കെ സംഭവിക്കാം. പ്രണയം പൂവണിയാൻ സാധ്യത.

രോഹിണി: തൊഴിൽ വിജയം കാണുന്നു എങ്കിലും വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ചിലർക്ക് കീർത്തി, ധനനേട്ടം, സ്ത്രീ സുഖം എന്നിവയും അനുഭവത്തിൽ വരും, സമ്മിശ്ര അനുഭവം ആയിരിക്കും ഈ ആഴ്‌ച്ച.

മകയിരം: ഉന്നത സ്ഥാന പ്രാപ്തി, ബിസിനസ്സിൽ പുരോഗതി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, വിദേശവാസം, കുടുംബത്തിൽ മംഗള കർമം ഒക്കെയും അനുഭവത്തിൽ വരാം.

തിരുവാതിര: വ്യവഹാരങ്ങളിൽ വിജയം, പുതിയ നല്ല സുഹൃത്തുക്കൾ ബന്ധങ്ങൾ ഉണ്ടാവുക, ചെയുന്ന കാര്യങ്ങൾ ലാഭകരം ആയി അവസാനിക്കുക, ധനലാഭം, കുടുംബൈശ്വര്യം, ബന്ധു ജനങ്ങളിൽ നിന്നും നല്ല അനുഭവം, ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഒക്കെയാണ് പൊതു ഫലം.

പുണർതം: വളരെ സൂക്ഷിക്കേണ്ട സമയം ആണ്. വ്യവഹാരപരാജയം, എന്തിലും ഏതിലും തടസങ്ങൾ, പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ ഒക്കെയും സാധ്യത. ഉദര രോഗം, കുടുംബബന്ധു അയൽക്കാർ ഒക്കെ ആയി അഭിപ്രായ വ്യത്യാസം ഫലത്തിൽ വരാം. ക്ഷമാശീലം ഗുണഫലം ചെയ്യും.

പൂയം: തൊഴിൽ വിജയം, ഭാര്യാ – ഭർത്യ ഐക്യം, എവിടെയും മാന്യതയും പ്രശസ്തിയും, അന്യ ജനങ്ങളാൽ ആദരിക്കപ്പെടുക, കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ അംഗീകാരം എന്നിവ ഫലം.

ആയില്യം: വ്യവഹാരങ്ങളിൽ വിജയം, നല്ല സുഹൃത്തുക്കൾ പുതിയതായി ഉണ്ടാകുക, ചെയ്യുന്ന കാര്യങ്ങൾ ലാഭകരമായി അവസാനിക്കുക ഒക്കെയാണ് പൊതു ഫലം. എന്നാൽ പത്താം ഭാവത്തിലെ രാഹു അലസത, വിദ്യയിൽ പരാജയം എന്നിവയ്‌ക്കും സാധ്യത കാട്ടുന്നു. മാനഭ൦ഗം ഉണ്ടാകാതെ സൂക്ഷിക്കുക. സ്ഥിരോത്സാഹം വർധിപ്പിക്കാൻ ശ്രമിക്കുക.

മകം: കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഉദര രോഗത്തിന് സാധ്യത, ക്ഷമാശീലം ഗുണം ചെയ്യും.
ശത്രുക്കളിൽ നിന്നും ദുരിതം, സുഹൃത്തുക്കൾ വഴി അപവാദം ഒക്കെയും ഫലം. ആത്മസംയമനം ശീലിക്കുക. അപൂർവം ചിലർക്ക് വിശേഷ ഭക്ഷണ ഭാഗ്യം അനുഭവത്തിൽ വരാം.

പൂരം: മനഃസന്തോഷം, സ്ത്രീകളും ആയി അടുത്ത് ഇടപഴകുവാൻ അവസരം, രോഗശാന്തി, തൊഴിൽ വിജയം, ധനലാഭം, ശരീര ചൈതന്യം വർധിക്കുക, ഈശ്വര വിശ്വാസം വർധിക്കുക മുതലായ ഫലങ്ങൾ കൊണ്ട് മികച്ച ആഴ്ച ആയിരിക്കും.

ഉത്രം: അന്യസ്ത്രീ ബന്ധം ഉണ്ടാവാൻ സാധ്യത, വളരെ സൂക്‌ഷിച്ചു കൈകാര്യം ചെയുക. ഉന്നത ജനങ്ങളിൽ നിന്നോ ഗവണ്മെന്റ് സംബന്ധമായോ പ്രശ്നങ്ങൾ ഉണ്ടാകും. ചതിയിൽ പെടാതെ സൂക്ഷിക്കുക. ബന്ധുജന ഹാനി ശത്രുത ഒക്കെ കൊണ്ട് വളരെ മോശം അനുഭവങ്ങൾ ആയിരിക്കും.

അത്തം: ദീർഘനാൾ ആയി അലട്ടിരുന്ന രോഗങ്ങൾക്കു ശാന്തി, ശത്രു ശാന്തി, വാഹന ഭാഗ്യം, സമ്മാനങ്ങൾ ലഭിക്കുക തുടങ്ങി നല്ല സമയം,കുടുംബൈശ്വര്യം, ബന്ധു ജനങ്ങളിൽ നിന്നും നല്ല അനുഭവം, ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഭാര്യാ ഭർതൃ ഐക്യം, ബന്ധു ജന സമാഗമം, ശയന സുഖവും ഫലത്തിൽ വരാം.

ചിത്തിര: സഞ്ചാരശീലം, അന്യദേശ വാസം , വാതരോഗം, ഉദരരോഗം, എന്നിവക്കു സാധ്യത. എന്നാൽ വെളുത്ത പക്ഷമാകയാൽ സാമ്പത്തിക ഉന്നതി, ചെയുന്ന പ്രവർത്തനങ്ങൾ ലാഭകരമായി തീരുക ,കീർത്തി എന്നിവക്കും സാധ്യത. നല്ല സമയം ആണ്.

ചോതി: എന്ത് കാര്യങ്ങൾക്കും മനസോടെ ഇറങ്ങി പുറപ്പെടുക, ധൈര്യം, ചിന്താശേഷി, സൽ സൗഹൃദങ്ങൾ ഉണ്ടാവുക, ധനനേട്ടം, വാഹനഭാഗ്യം, ശയനസുഖം ഒക്കെയും അനുഭവപ്പെടും.

വിശാഖം: രോഗാധിദുരിതങ്ങൾക്ക് അവസാനം, ആരോഗ്യ പുരോഗതി, പുതിയ നല്ല സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, സ്ഥാനപ്രാപ്തി, നല്ല പേര് കേൾക്കാൻ ഉള്ള യോഗം, സമ്മാന ഭാഗ്യം, ലൈംഗീക സുഖം, ഭക്ഷണ സുഖം ഒക്കെയും ഫലം.

അനിഴം: കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഭാര്യ ഭർതൃ സന്താന സുഖക്കുറവ്, , മനോദുഃഖം, തൊഴിൽ വിജയം , അലച്ചിൽ, അന്യസ്ത്രീ ബന്ധം, ധനനേട്ടം എന്നിവ ഫലം.

തൃക്കേട്ട: കുടുബത്തിൽ മംഗളകർമ്മങ്ങൾക്കു സാധ്യത, രോഗശാന്തി, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിങ്ങനെയുള്ള ഫലങ്ങൾക്ക് സാധ്യത.

മൂലം: ശത്രുഹാനി, ഉന്നത സ്ഥാന പ്രാപ്തി, ബിസിനെസ്സിൽ പുരോഗതി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗള കർമം ഒക്കെയും ഫലം.

പൂരാടം: ഭൂമി ദ്രവ്യ നഷ്ടം, ലഹരിയിൽ ആസക്തി, കുടുംബ ബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം, സംശയ രോഗം, കാര്യതടസം, യാത്രാക്ലേശം എന്നിവ ഫലം. എടുത്തു ചാട്ടം ഒഴിവാക്കി യുക്തിപൂർവം ആലോചിച്ചു കാര്യങ്ങൾ ചെയുക.

ഉത്രാടം: തൊഴിൽ വിജയം,കുടുംബൈശ്വര്യം. ബന്ധു ജനങ്ങളിൽ നിന്നും നല്ല അനുഭവം, ആട ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഭാര്യാ ഭർതൃ ഐക്യം, ചിന്താശേഷി ഭക്ഷണ സുഖം,ശയന സുഖം എന്നിവ ഫലത്തിൽ വരാം.

തിരുവോണം: രോഗാധിദുരിതങ്ങൾക്ക് അവസാനം, ആരോഗ്യ പുരോഗതി, പുതിയ നല്ല സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, സ്ഥാനപ്രാപ്തി, നല്ല പേര് കേൾക്കാൻ ഉള്ള യോഗം, സമ്മാന ഭാഗ്യം, ലൈംഗീക സുഖം, ഭക്ഷണ സുഖം ഒക്കെയും ഫലം.

അവിട്ടം: എന്ത് കാര്യങ്ങൾക്കും മനസോടെ ഇറങ്ങി പുറപ്പെടുക, ധൈര്യം, ചിന്താശേഷി, സൽ സൗഹൃദങ്ങൾ ഉണ്ടാവുക, ധനനേട്ടം, വാഹനഭാഗ്യം, ശയനസുഖം ഒക്കെയും അനുഭവപ്പെടും. ധനം ഭൂമി ലാഭം, വിദ്യയിൽ ഉന്നതി ഒക്കെ പൊതു ഫലം.

ചതയം: സന്താന ഭാഗ്യം, ജീവിത സുഖം, സ്ഥാന മാനങ്ങൾ ലഭിക്കുക, ശത്രു ഹാനി, എവിടെയും വിജയം, അധികാര പ്രാപ്തി ഉള്ള തൊഴിൽ നേടാൻ ഉള്ള സാധ്യത ഒക്കെ ഫലം. ചിലർക്ക് ആലോചന ശേഷി നഷ്ടപ്പെട്ട് പെട്ടന്ന് ചെയുന്ന പ്രവർത്തികൾ മൂലം വളരെ ദോശ ഫലങ്ങളും സാധ്യത ഉണ്ട്.

പൂരൂരൂട്ടാതി: മനോദുഃഖം, അമിത ആഡംബരപ്രിയം, വരവിൽ കവിഞ്ഞ ചെലവ്, ഭാഗ്യഹാനി, അലച്ചിൽ ശത്രുഭയം, അധികാരികളിൽ നിന്നും തിക്താനുഭങ്ങൾ, ധന നാശം, പരാശ്രയം ഉണ്ടാകേണ്ട അവസ്ഥ, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, സ്ഥാന ഭ്രംശം ഒക്കെയും ഫലം.

ഉതൃട്ടാതി:കാര്യതടസ്സം,രോഗാവർധനവ്, തൊഴിൽക്ലേശങ്ങൾ, ധനനഷ്ടം, നേത്രരോഗങ്ങൾ, മാനഹാനി, സന്താനങ്ങൾ മൂലം ദോഷങ്ങൾ, സന്താനങ്ങൾക്ക് രോഗങ്ങൾ എന്നിവക്കും സാധ്യത.

രേവതി: നല്ല കാര്യങ്ങൾ ചെയ്യുവാൻ അവസരം, സ്ഥാനപ്രാപ്‌തി, ധനനേട്ടം, നിദ്രാ സുഖം, ഭക്ഷണ സുഖം, ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ, ഐശ്വര്യം, ആട – ആഭരണ – അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, സമ്മാനങ്ങൾ ലഭിക്കുക എന്നിവ ഫലത്തിൽ വരാം.

 

ജയറാണി ഈ വി .

WhatsApp No : 9746812212

പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

Weekly Prediction by Jayarani E.V  / 2023 March 19 to March 25

Tags: Weekly Prediction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies