മുംബൈ : മുംബൈയിൽ 15കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. എസ്എസ്സി (two Staff Selection Commission) പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിലാണ 15 കാരൻ ആത്മഹത്യ ചെയ്തത്. മരിച്ച ആൺകുട്ടി കുറച്ച് ദിവസമായി സമ്മർദ്ദത്തിലായിരുന്നു.
തുടർന്ന് അമ്മ ഇല്ലാത്ത ദിവസം ആത്മഹത്യ ചെയുകയായിരുന്നു. ചെമ്പൂർ പോലീസ് മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
മാർച്ച് 16 ന്, ഉത്തർപ്രദേശിലെ ലഖ്നൗവിലെ 11-ാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. എന്നാൽ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. തന്റെ മകളെ സ്കൂൾ അധ്യാപിക പീഡിപ്പിക്കുകയും പരീക്ഷയിൽ കോപ്പിയടിച്ചെന്ന വ്യാജേന കുറ്റപ്പെടുത്തുകയും ചെയ്തെന്ന് മരിച്ച സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവ് ആരോപിച്ചു. പിതാവിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്.
മാർച്ച് 4 ന്, 14 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. സംസ്ഥാനത്തെ ബറേലി ജില്ലയിൽ ഫീസ് അടയ്ക്കാത്തതിനാൽ ഒരു സ്വകാര്യ സ്കൂൾ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ഒമ്പതാം ക്ലാസിലെ പെൺകുട്ടി ആത്മഹത്യ ചെയ്തത്. എന്നാൽ സാമ്പത്തിക ഞെരുക്കം കാരണം സ്കൂൾ ഫീസ് കൃത്യസമയത്ത് അടയ്ക്കാൻ കഴിഞ്ഞില്ലെന്നുംം പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സ്കൂൾ അഡ്മിനിസ്ട്രേഷനോട് അഭ്യർത്ഥിച്ചെങ്കിലും അവർ നിരസിച്ചെന്നും മരിച്ച പെൺകുട്ടിയുടെ പിതാവ് അശോക് ഗാംഗ്വാർ പരാതിയിൽ പറഞ്ഞു.
Comments