ദേവസ്വം ബോർഡിന് രാഷ്ട്രിയം; പച്ച പെയിന്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ച്; തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേവസ്വം ബോർഡിന് രാഷ്‌ട്രിയം; പച്ച പെയിന്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ച്; തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 12:26 pm IST
kp sasikala teacher

kp sasikala teacher

Facebook
Twitter
WhatsAppTelegram

 

മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മണ്ഡപം പച്ച പെയിന്റ് അടിച്ചതിൽ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. സംഭവം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദുക്കളെ പ്രകോപിതരാക്കുക എന്ന ദുരുദ്ദേശമാണ് ഇതിന് പിന്നിലെന്നും ടീച്ചർ ജനം ടിവിയോട് പ്രതികരിച്ചു.

”ദേവസ്വം ബോർഡിന് ഒരു രാഷ്‌ട്രിയം ഉണ്ട്. എത്രത്തോളം തരംതാഴ്ന്നാൽ ഇവിടത്തെ ഹൈന്ദവ സമൂഹം പ്രതികരിക്കും എന്ന നോക്കുകയാണ് ഇവർ. തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം കേവലം കുറച്ച് ഭക്തരുടെ മാത്രം പരദേവതയല്ല. വള്ളുവനാടിന്റെ മുഴുവനും ദേശദേവതയും ധാരാളം പേരുടെ ധർമ്മദേവതയുമാണ്. ഹിന്ദുക്കളെ പ്രകോപിതരാക്കുക എന്ന ദുരുദ്ദേശമാണ് ഇതിന് പിന്നിൽ. പൂരാഘോഷ കമ്മിറ്റിയിൽ ഹൈന്ദവ സമൂഹത്തിനെക്കാൾ രാഷ്‌ട്രീയ നേതൃത്വത്തിനാണ് മുൻതൂക്കം’. ക്ഷേത്രത്തിലെ പൂരാഘോഷ കമ്മിറ്റിയുടെ ലിസ്റ്റ് ഭക്ത ജനങ്ങളുടെ മനസ് വേദനിച്ചെന്നും മറ്റ് മതാഘോഷങ്ങളിൽ എല്ലാവരെയും ചേർത്താണോ കമ്മിറ്റിയുണ്ടാക്കുന്നതെന്നും ടീച്ചർ ചോദിച്ചു. വിവിധ ഹൈന്ദവ സമൂഹങ്ങളും ഭക്തജന സംഘടനകളും ഉണ്ടായിട്ടും ഇത്തരത്തിൽ ഒരു ആഘോഷ കമ്മിറ്റി എന്തിന് ഉണ്ടാക്കിയെന്നും ടീച്ചർ വിമർശിച്ചു.

ഇത് ആരെയും പ്രീതിപ്പെടുത്താനല്ല മറിച്ച് ഒരു മതത്തെ മാത്രം വേദനിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. അതിന്റെ കൃത്യമായ തെളിവാണ് പച്ച പെയിന്റെന്നും മതേതര കമ്മിറ്റി അധികാരത്തിലെത്തിയാൽ അവരുടെ താത്പര്യപ്രകാരമാകും അവിടുത്തെ കാര്യങ്ങൾ നടക്കുന്നതെന്നും ടീച്ചർ ആരോപിച്ചു. മതേതര ഉത്സവമാണ് പിന്നീട് നടത്താൻ ഉദ്ദേശിക്കുന്നതെന്നും ടീച്ചർ പറഞ്ഞു. എല്ലാ മതസ്ഥരും വിശ്വാസത്തോടെ കാണുന്ന ക്ഷേത്രത്തിന്റെ ആ വിശ്വാസത്തെ തന്നെ മറയാക്കി ജയിച്ചവരാണ് ഇപ്പോൾ ആഘോഷകമ്മിറ്റിയുടെ ചുമതലയിലുള്ളത്. മതമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇവരെന്നും ഇങ്ങനെയുള്ളവർ ക്ഷേത്രത്തെ തങ്ങളുടെ മതബോധനത്തിന് ഉപയോഗിക്കാൻ ശ്രമിക്കുമെന്നും അതിന്റെ നേർ സാക്ഷിയാണ് ക്ഷേത്രത്തിലെ പച്ച പെയിന്റെന്നും ടീച്ചർ പറഞ്ഞു. മലപ്പുറത്താണെങ്കിൽ ക്ഷേത്രവും പച്ച നിറമാക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ജനസഹസ്രങ്ങളുടെ ആശകേന്ദ്രമായ ക്ഷേത്രത്തിൽ പോലും രാഷ്‌ട്രീയം കടത്താൻ ശ്രമിക്കുന്നത് ജനങ്ങളുടെ ആത്മവിശ്വാസത്തെ മുറിവേൽപ്പിക്കുമെന്നും ടീച്ചർ ആരോപിച്ചു.

കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്‌കാരം. അബ്ദുസമദ് സമദാനി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷഹർബാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരടങ്ങുന്നതാണ് പൂരം സംഘാടക സമിതി. വിഷയത്തിൽ ക്ഷേത്രത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ടീച്ചർ പ്രതിഷേധം അറിയിച്ചിരുന്നു.

 

 

Tags: MalappuramKeralamkp sasikala teacher
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies