എറണാകുളം: അയഞ്ഞ വില വീണ്ടും മുറുകുന്നു. സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. ഇന്ന് ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5,500 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 44,000 രൂപയായി.
ഇന്നലെ പവന് 400 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ വില വർദ്ധനവിന് പിന്നാലെയായിരുന്നു നേരിയ ആശ്വസമായി വില കുറഞ്ഞത്. ഇതിന് പിന്നാലെയാണ് വില വീണ്ടും കൂടിയത്. മാർച്ച് 18-ന് സ്വർമവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 44,240 ആയിരുന്നു അന്നത്തെ വില.
Comments