കോഴിക്കോട്: വയനാട് എംപി രാഹുൽ ഗാന്ധിയെ റബ്ബർ പന്തിനോട് ഉപമിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധി റബ്ബർ പന്ത് ആണെന്നും അടിച്ചാൽ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. മുക്കത്ത് യുഎഡിഎഫ് സംഘടിപ്പിച്ച ബഹുജന കൺവൻഷനിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കൊണ്ട് കെ.സി വേണുഗോപാലിന്റെ പുകഴ്ത്തൽ.
‘അടിച്ചാൽ അതിന്റെ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കുന്ന റബ്ബർ പന്താണ് രാഹുൽ ഗാന്ധി. അതുകൊണ്ട് എല്ലാവരോടും ഒരുപോലെ കളിക്കേണ്ട. കോൺഗ്രസ് തീയിൽ മുളച്ച പ്രസ്ഥാനമാണ്, വെയിൽ കൊണ്ടാൽ വാടുമെന്ന് ധരിക്കേണ്ട. മോദി കേന്ദ്രത്തിൽ ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് ഇവിടെ പിണറായി വിജയനും ചെയ്യുന്നത്’.
‘രാഹുൽ ഗാന്ധി പ്രസംഗിച്ചാൽ മോദി പിടിക്കും. ഇവിടെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും പ്രസംഗിച്ചാൽ പിണറായി വിജയനും പിടിക്കും. രണ്ടു പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. വ്യത്യാസമൊന്നും ഇല്ല. മോദിയെ കുറ്റം പറയാൻ അൽപം ധാർമ്മികത വേണമെങ്കിൽ പിണറായി ഈ ജനാധിപത്യ വിരുദ്ധമായ പരിപാടി അവസാനിപ്പിച്ചു നിയമസഭ നല്ല രീതിയിൽ നടത്തണം’ എന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Comments