എറണാകുളം: വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ. കൊച്ചി എളങ്കുന്നപ്പുഴയിലാണ് സംഭവം. എക്സൈസ് കോസ്റ്റൽ പോലീസ് നടത്തിയ പരിശോധനയിൽ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ ഖലീല രണ്ടാം പ്രതിയും മകൻ രാഹുൽ ഒന്നാം പ്രതിയുമാണെന്ന് എക്സൈസും പോലീസ് പറഞ്ഞു. മകന്റെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഖലീലയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരുടെ മകൻ രാഹുൽ നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണ്. രാഹുൽ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചിൽ തുടർന്ന്കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments