ജയ്പൂർ: വിവാഹിതയായ യുവതിയുടെ കാമുകനെ ആക്രമിച്ച പിതാവും സഹോദരങ്ങളും പിടിയിൽ. രാജസ്ഥാനിലെ അജമീറിലാണ് സംഭവം. 25-കാരനാണ് അക്രമത്തിനിരയായത്. യുവതിയുടെ പിതാവും സഹോദരങ്ങളും ഹമീദ് ഖാന്റെ മൂക്ക് ചെത്തിക്കളഞ്ഞു. ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും ചെയ്തു. ക്രൂരമായി ആക്രമിച്ച ശേഷം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ആശുപതിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ജനുവരിയിലാണ് ഇരുപത്തിരണ്ടുകാരി കാമുകൻ ഹമീദ് ഖാനോടൊപ്പം ഒളിച്ചോടിയത്. തുടർന്ന് ഇരുവരും അജ്മീർ ജില്ലയിലെ ഗെഗാൾ ഗ്രാമത്തിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾ യുവതിയെയും കാമുകനെയും കണ്ടെത്തിയത്. തുടർന്ന് മാതാപിതാക്കളും നാല് സഹോദരങ്ങളും കമിതാക്കൾ താമസിക്കുന്ന സ്ഥലത്തെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി. പിന്നാലെ വീണ്ടും എത്തിയാണ് കണ്ണില്ലാ ക്രൂരത കാണിച്ചത്.
Comments