മൻ കി ബാത്ത് 100-ാം പതിപ്പിലേക്ക്; ലോകം മുഴുവൻ പ്രക്ഷേപണം ചെയ്യും; വിപുലമായ പദ്ധതികളുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൻ കി ബാത്ത് 100-ാം പതിപ്പിലേക്ക്; ലോകം മുഴുവൻ പ്രക്ഷേപണം ചെയ്യും; വിപുലമായ പദ്ധതികളുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്ത്’ 100-ാം പതിപ്പിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ വൻ തയ്യാറെടുപ്പുകളുമായി ബിജെപി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം പതിപ്പ് ലോകം മുഴുവനും പ്രക്ഷേപണം ചെയ്യാനാണ് ബിജെപിയുടെ പദ്ധതി.

ആഗോള നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവൃത്തികൾ ഇന്ന് ലോകം മുഴുവൻ അഭിനന്ദിക്കപ്പെടുകയാണ്. ജനങ്ങൾ അദ്ദേഹത്തെ കേൾക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ മൻ കി ബാത്തിന്റെ 100-ാം പതിപ്പ് കഴിയുന്നത്ര രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിക്കുന്ന പേരുകളുള്ള വ്യക്തികളെ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് ആദരിക്കുന്നതിന് വേണ്ട ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മൻ കി ബാത്തിന്റെ പ്രക്ഷേപണം ഡൽഹിയിലെ വലിയ വേദിയിൽ വച്ച് ജനങ്ങളെ കേൾപ്പിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

എല്ലാ ലോക്‌സഭയിലും 100 സ്ഥലങ്ങളിലായി മൻ കി ബാത്ത് പ്രക്ഷേപണം നടത്തും. ഇവിടെ 100ഓളം പേർക്ക് പരിപാടി ഇരുന്ന് കേൾക്കുന്നതിനുള്ള സൗകര്യങ്ങൾ സജ്ജമാക്കും. ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭഗത്തിലുമുള്ളവരുടെ സാന്നിധ്യം പരിപാടിയിൽ ഉറപ്പുവരുത്തും. കൂടാതെ പദ്മ ഭൂഷൺ, പദ്മ വിഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചവരെയും ചടങ്ങിൽ ആദരിക്കും.

മൻ കി ബാത്ത് 100-ാം പതിപ്പിന്റെ ചുമതല ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതത്തിനും വിനോദ് താവ്‌ദെയ്‌ക്കുമാണ്. ഏപ്രിൽ 30നാണ് പ്രക്ഷേപണം നടക്കുക. ഇന്ത്യയിലാകെ ഒരു ലക്ഷത്തിലധികം ബൂത്തുകളിൽ 100-ാം പതിപ്പിന്റെ പ്രക്ഷേപണം സംഘടിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും ബിജെപി അറിയിച്ചു. 2014 ഒക്ടോബർ മൂന്നിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത്ത് ആരംഭിച്ചത്.

Tags: Narendra ModiMan ki baat
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies