ശാരദാ പട്ടാഭിഷേകം.!!! ശാരദാ ദേവി കാശ്മീരിൽ തിരിച്ചെത്തുമ്പോൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശാരദാ പട്ടാഭിഷേകം.!!! ശാരദാ ദേവി കാശ്മീരിൽ തിരിച്ചെത്തുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 03:07 pm IST
FacebookTwitterWhatsAppTelegram

ഇന്നലെ കേരളത്തിൽ അധികമാരും തന്നെ ശ്രദ്ധിക്കപ്പെടാതെ പോയൊരു വാർത്തയുണ്ട് !
കശ്മീരിൽ വീണ്ടും ശാരദാദേവിയുടെ ദർശനത്തിനായി വേദിയൊരുങ്ങിയ വാർത്ത!
വർഷങ്ങൾക്കു ശേഷം ശാരദാദേവിയുടെ പഞ്ചലോഹ വിഗ്രഹം കാശ്മീരിൽ തിരിച്ചെത്തിയ വാർത്ത !
ആരാണ് ശാരദ ? ദേവി സരസ്വതി തന്നെയാണ്!
ശ്രീ സരസ്വതി! ക്രിയാശക്തി സ്വരൂപിണി!
അറിവിന്റെ പ്രവാഹമായി സദാ ഒഴുകുന്നവൾ.
അതു വഴി ഒരുവനിലെ വാക് വിലാസങ്ങൾക്ക് സ്തന്യമൂട്ടുന്നവൾ !
സകല കലകൾക്കും അധിനാഥയായവൾ !
സകല ക്രിയാ ശക്തിയേയും വരമായി നൽകിയവൾ – വരദ ! – ശാരദ !
വിദ്യാ വിലാസ സമ്പൂർത്തി നേടി ദ്വിഗ്വിജയിയായ ശ്രീശങ്കരൻ ആ തിരുസന്നിധിയിൽ വെച്ച് സർവ്വജ്ഞപീഠമേറിയത് ഇക്കാരണങ്ങൾ കൊണ്ടു തന്നെയാകണം !

ശാരദാ പീഠം ! ശാരദയുടെ ഇരിപ്പിടം !
സർവകലാശാലയായിരുന്നു !
അനന്തമായി നീണ്ട ശിഷ്യ പരമ്പരയ്‌ക്ക് ഉള്ളം നിറയുമാറ്
വിദ്യാ ദാനം നൽകിയിടമായിരുന്നു. !
എല്ലാ തരം ശാസ്ത്ര വിഷയങ്ങളും പൂർണ്ണരൂപത്തിലടങ്ങുന്ന
വിശിഷ്ടങ്ങളായ ഗ്രന്ഥസമ്പത്തിനുടമയായിരുന്നു !
പതിനെട്ട് മഹാ ശക്തി പീoങ്ങളിലൊന്നായിരുന്നു !
സതീ ദേവിയുടെ വലംകൈ പതിച്ചിടമായിരുന്നു!
കശ്മീരത്തിനഭയ കേന്ദ്രമായിരുന്നു !

സോമനാഥം കണക്ക്, മാർത്താണ്ഡം കണക്ക് ,പുകഴ് പെറ്റ ക്ഷേത്രമായിരുന്നു.
ശംഖ മണിനാദങ്ങൾ കൊണ്ടവിടം സദാ മുഖരിതമായിരുന്നു.
പൂജാ പാഠങ്ങളും അഭിഷേക നൈവേദ്യങ്ങളും സമയാസമയത്തമ്മയെ തൃപ്തയാക്കിയിരുന്നു.
കശ്മീരം പൂർണ്ണമായും കശ്മീര പുരവാസിനിയുടെതായിരുന്നു. ശാരദയുടെതായിരുന്നു.

സിക്കന്ദർ ബുട്ട്ഷിക്കൻ ! കശ്മീരിലെ ക്ഷേത്രങ്ങൾ തച്ചുടച്ചവൻ !
അയാൾ ഗ്രന്ഥപ്പുരകൾക്ക് തീയിട്ടു , ജസിയ അടിച്ചേൽപ്പിച്ചു …
ശാരദാ പീഠത്തൊടൊപ്പം,ശാരദാ പ്രസാദങ്ങളെയെല്ലാം തന്നെ ,നൃത്ത , നൃത്യ , നാട്യ , സംഗീത, വാദ്യഘോഷ ങ്ങളെയെല്ലാം നിരോധിച്ചു …
സ്വർഗ്ഗഭൂമിയെ നരക ഭൂമിയാക്കി !

തുടർന്ന്, ഏറെ താമസിയാതെ ശാരദാ പീഠം മഹാരാജ ഗുലാബ് സിംഗ് പുനരുദ്ധരിച്ചു …
പക്ഷെ അദ്ദേഹത്തിന് അതിന്റെ പേരിൽ ബുദ്ധിമുട്ടുകളുണ്ടായതിനാലാകാം
ആ പുനരുദ്ധാരണം പോലും ഭാഗികമായിപ്പോയത്!
അതോ മറ്റു വല്ല കാരണവുമാണോ ? അറിയില്ല ..

ശേഷം, 1947 ൽ വെട്ടിമുറിച്ചു മാറ്റി രണ്ടു കഷ്ണമാക്കിയപ്പൊൾ
ശാരദാ പീഠം മറു കഷ്ണത്തിലേക്ക് ചേർക്കപ്പെട്ടു..
അധിദേവത അകന്നതോടെ കശ്മീരി പണ്ഡിറ്റുകളനാഥരായി !
നാടും വീടുമുപേക്ഷിച്ച് പലായനമായിരുന്നു അവരുടെ വിധി!

അതോടെ ശാരദാപീഠത്തിൽ പൂജാപാഠങ്ങൾ പൂർണ്ണമായുമൊഴിഞ്ഞു !
ദിഗ്വജയിയായി പുഞ്ചിരി തൂകിയിരുന്ന ശാരദാദേവി അവിടം വിട്ടൊഴിഞ്ഞു പോയി!

കശ്മീരിലുണ്ടാകുന്ന രക്തച്ചൊരിച്ചിലുകൾ ദേവിയുടെ തിരോധാനം മൂലമെന്ന് വിശ്വസിക്കുന്നകശ്മീരി പണ്ഡിറ്റുകളോടൊപ്പം മറ്റു പലരുമുണ്ട് ! അങ്ങനെയാണ് ദേവിയുടെ പുനരാഗമനത്തിനായി സങ്കല്പങ്ങളുണ്ടായിത്തുടങ്ങിയത്!
ഒടുവിൽ ദേവി ഭക്തരുടെ വിളി കേട്ടു ! ഇന്നലെ , ശാരദാ ദേവി വീണ്ടും കാശ്മീരിലെത്തിയിരിക്കയാണ്!
ഭാരതത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം താണ്ടിയാണ് ശൃംഗേരി പീoത്തിൽ നിന്നും 3000 ത്തോളം കിലോമീറ്ററുകൾ താണ്ടിയാണ് ദേവി തിരിച്ചെത്തിയത് !

ലോകത്തുള്ള സകല വിദ്യാ സ്വരൂപങ്ങൾക്കും അധിദേവതയായ
ശാരദാദേവിയുടെ ക്ഷേത്രം ജനങ്ങൾക്കായ് അമിത് ഷാ തുറന്നു കൊടുത്തിരിക്കുകയാണ് !
അന്തിത്തിരിയില്ലാതെ ഇരുളഞ്ഞ മൂലസ്ഥാനത്ത് ഇന്നലെ മുതൽ വീണ്ടും വിളക്കുകൾ തെളിഞ്ഞിരിക്കയാണ് !
ഇനിയവിടെ ശംഖനാദവും , മണിനാദങ്ങളും ,പൂജകളും , അഭിഷേകനൈവേദ്യങ്ങളുമുണ്ടാകും !
അനാഥയായിരുന്നവൾ സനാഥയായി സർവ്വാഭീഷ്ടദായിനിയായി വരദയായി തിരിച്ചെഴുന്നള്ളിയിരിക്കയാണ് !
അങ്ങനെ, ഗതി കെട്ട് തല താഴ്‌ത്തിക്കഴിഞ്ഞ ഒരുജനത പതുക്കെ തങ്ങളുടെ സത്വബോധം വീണ്ടെടുക്കുകയാണ് !

താഴ്ന്ന് താഴ്ന്ന് ഭൂമിയോളവും ഒടുവിലിപ്പോൾ ഭൂമിക്കടിയിലേക്കും താഴ്ന്ന് പോയ ഒരു ജനത പതിയെ തങ്ങളുടെ ശിരസ്സുയർത്തി നിവർന്നു നിൽക്കാനാരംഭിക്കുകയാണ് !
ആശ്വാസത്തിന്റെ ഒരു ചെറു കൈത്തിരി ബാക്കിയുണ്ടായിരുന്നതിന് ശോഭയേറി വരികയാണ് !

നശിച്ചവയെല്ലാം ഭൂമിയിൽ പുനർജനിക്കുമെന്ന സത്യം വീണ്ടും മുമ്പിൽ തെളിഞ്ഞിരിക്കയാണ് !
ദേവതകളെ ഉപേക്ഷിച്ചും നെഞ്ചോടു ചേർത്തും പലായനം ചെയ്ത ഒരു ജനത തങ്ങളുടെ ദേവതമാരെ തിരികെ കൊണ്ടുവരികയാണ് !
ഭാരതത്തിന്റെ വിശ്വഗുരുസ്ഥാനത്തിനായി ദേവതമാർ സ്വസ്ഥാനത്ത് മടങ്ങിയെത്തിയെ മതിയാകു !
അതിന്റെ ഭാഗമായി, വിശ്വവിദ്യയുടെ , വിശ്വകലകളുടെ , വിശ്വപ്രേമത്തിന്റെ , സ്തന്യം വരുംതലമുറക്ക് വേണ്ടിയൊഴുക്കാൻ ശാരദ സ്വസ്ഥാനത്ത് മടങ്ങിയെത്തിയിരിക്കയാണ് !

നമസ്തേ ശാരദേ ദേവീ
കാശ്മീരപുര വാസിനി
ത്വാമഹം പ്രാർത്ഥയേ നിത്യം
വിദ്യാദാനം ച ദേഹി മേ

കൃഷ്ണപ്രിയ

Tags: Amit Shah
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies