സൈബർ തട്ടിപ്പ്; 1.68 കോടി രഹസ്യവിവരങ്ങൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത സംഘം പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈബർ തട്ടിപ്പ്; 1.68 കോടി രഹസ്യവിവരങ്ങൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത സംഘം പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ 1.68 കോടി രഹസ്യവിവരങ്ങൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത സംഘത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഗവൺമെന്റ്, പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, വ്യക്തികളുടെ രഹസ്യവിവരങ്ങൾ എന്നിവ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത ഏഴംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. 16.8 കോടി ആൾക്കാരുടെ വിവരങ്ങളാണ് ഈ സൈബർ തട്ടിപ്പ് സംഘം മോഷ്ടിച്ചത്.

കുമാർ നിതീഷ് ഭൂഷൺ, കുമാരി പൂജ പാൽ, സുശീൽ തോമർ, അതുൽ പ്രതാപ് സിംഗ്, മുസ്‌കാൻ ഹസ്സൻ, സന്ദീപ് പാൽ, സിയ ഉർ റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ വ്യാജ കോൾ സെന്റർ വഴിയും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും വിവരങ്ങൾ മോഷ്ടിക്കുകയും കൈമാറുകയും ചെയ്യുന്നു. വിവരങ്ങൾ കൈമാറുന്നതിന് ഒരു തുകയും സംഘം ആവശ്യപ്പെടും. പ്രതികളിൽ നിന്ന് 1.2 കോടി വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ്-പെട്രോളിയം, അക്കൗണ്ടുകൾ, വിദ്യാർത്ഥികളുടെ ഡാറ്റാബേസ്, സ്ത്രീ ഡാറ്റാബേസ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്- ഡെബിറ്റ് കാർഡ് ഉടമകൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ, നീറ്റ് വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ വിവരങ്ങളാണ് വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു.

12 മൊബൈൽ ഫോണുകൾ, 3 ലാപ്‌ടോപ്പുകൾ, 2 സിപിയു എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 17 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ലോഗിൻ ഐഡി, വയസ്സ്, ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയവ ഉപയോഗിച്ചാണ് സംഘം വിവരങ്ങൾ മോഷ്ടിക്കുന്നത്. ഡാറ്റാ മാർട്ട് ഇൻഫോടെക്, ഗ്ലോബൽ ഡാറ്റ ആർട്‌സ്, എംഎസ് ഡിജിറ്റൽ ഗ്രോ എന്നീ കമ്പനികളിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സൈബറാബാദ് പോലീസ് കമ്മീഷണർ എം സ്റ്റീഫൻ രവീന്ദ്ര അറിയിച്ചു.

Tags: Delhicyber
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies