ശ്രീനഗർ: രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഏത് മതങ്ങളിൽ വിശ്വസിക്കുന്നവർക്കും രാമൻ ദൈവമാണെന്ന് എൻസി നേതാവ് പറഞ്ഞു. പാന്തേഴ്സ് പാർട്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.
‘ഭഗവാൻ രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ആ ധാരണ ശരിയല്ല. രാമൻ എല്ലാവരുടെയും ദൈവമാണ്. മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കനോ റഷ്യനോ ആകട്ടെ, അവരുടെയെല്ലാം ദൈവമാണ് രാമൻ’.
‘രാമന്റെ ശിഷ്യന്മാരാണെന്ന പറഞ്ഞ് അടുത്ത് വരുന്നവരാരും യഥാർത്ഥത്തിൽ രാമന്റെ ശിഷ്യന്മാരല്ല. അവരെല്ലാം രാമനെ കച്ചവടം ചെയ്യുകയാണ്. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ സാധാരണക്കാരന്റെ ശ്രദ്ധ തിരിക്കാനായി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്’- എന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
Comments