ന്യൂഡൽഹി: ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ തിവ്രവാദികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. യുഎപിഎ, പിഡിപിപി വകുപ്പുകൾ അടക്കം ചേർത്താണ് കേസെടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെതിരായ നടപടിക്ക് പിന്നാലെ ലണ്ടനിൽ ഇന്ത്യൻ പതാക ഖലിസ്ഥാൻ അനുകൂലികൾ അപമാനിച്ച സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയിലെ ബ്രിട്ടൺ ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ നീക്കം ചെയ്തിരുന്നു.
അതേസമയം അമൃത് പാല് സിംഗിനെ പിടികൂടാന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായ ഏഴാം ദിവസവും ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോർട്ട്. ഇയാളുടെ നിരവധി അനുയായികൾ അറസ്റ്റിലായി.
Comments