പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയപാതാവികസനത്തിന് സ്ഥലം ഏറ്റേടുക്കുന്നതിന് കേന്ദ്ര സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ റിയസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിൽ അത് കേരള സർക്കാരിന്റെ നേട്ടമായാണ് അവതരപ്പിച്ചത്. ഇതിനെയാണ് കെ.സുരേന്ദ്രൻ വിമർശിച്ചത്. മുഹമ്മദ് റിയാസിന് എങ്ങനെ ഇത്രയും അല്പത്തരം കാണിക്കാൻ സാധിക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സത്യം മറച്ചുവെക്കുകയാണെന്നും പദ്ധതിയുടെ അവകാശം നേടാൻ ശ്രമിക്കുകയാണെന്നും നേരത്തെ വിമർശനം ഉയർന്നിരുന്നു.
മന്ത്രിക്കും സംസ്ഥാന സർക്കാരിനും എന്താണ് ഇതിൽ അവകാശപ്പെടാനുള്ളതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. ദേശീയപാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ എല്ലാ സംസ്ഥാനങ്ങളും ചെലവ് വഹിക്കിന്നുണ്ട് എന്നാൽ കേരളം ഒന്നും ചെയ്യുന്നില്ലെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സടിക്കുന്ന ചെലവ് മാത്രമേ റിയാസിന് വരുന്നൊള്ളു എന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ദേശീയപാതാവികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ പണം നൽകി എന്നുള്ള പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങക്കുള്ളിൽ റിയാസ് തന്റെ പേജിലൂടെ പദ്ധതി തങ്ങളുടെതാക്കി മാറ്റി പോസ്റ്റർ ഇറക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇത്തരത്തിൽ സമാനമായ പ്രസ്താവന പറഞ്ഞിട്ടുണ്ട്. 2014 പകുതിയാകുമ്പോൾ ദേശീയപാത പൂർത്തിയാകുമെന്നും അത് മഹാകാഴ്ചയാണെന്നും അത് ഒന്ന് കാണാനായി ജനങ്ങൾ തടിച്ചുകൂടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്രയിൽ പറഞ്ഞിരുന്നു. ഇത് കേരളാ സർക്കാരിന്റെ പദ്ധതിയാണെന്നാണ് എം.വി ഗോവിന്ദനും പറഞ്ഞത്. ഇത്തരത്തിൽ ദേശീയപാതാവികസനത്തെ സംസ്ഥാന സർക്കാർ നേട്ടമായി അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ കിണഞ്ഞു ശ്രമിക്കുകയാണ്.
Comments