ന്യൂഡൽഹി : ആകാശ എയർലൈനിൽ 1000-ത്തോളം പേരെ നിയമിക്കുമെന്ന് കമ്പനി സിഇഒ വിനയ് ദുബൈ അറിയിച്ചു. മാർച്ച് 2024- ഓടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയർത്താനും പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതുവഴി നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം അവസാനത്തോടെ അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കമ്പനി സിഇഒ അറിയിച്ചു. 72 ബോയിംഗ് 737 മാക്‌സ് എയർക്രാഫറ്റ് വിമാനങ്ങൾക്കും കമ്പനി പുതുതായി ഓർഡർ നൽകിയിട്ടുണ്ട്. അതിൽ 19 എണ്ണം അടുത്ത മാസത്തിനുള്ളിൽ എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 2,000 ജീവനക്കാരാണ് ആകാശയിലുള്ളത്. അടുത്ത സാമ്പത്തിക വർഷത്തിൽ 3000-ൽ അധികം ജീവനക്കാരെ ഉൾപ്പെടുത്തുന്നതിൽ 1,100 പൈലറ്റുമാരും ഫൈളറ്റ് അറ്റൻഡർമാരും ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആകാശയുടെ 110 വിമാനങ്ങൾ പ്രതിദിനം സർവീസ് നടത്തുന്നത്. അടുത്ത വർഷത്തിൽ ഒൻപത് വിമാനങ്ങൾ കൂടി ഓർഡർ ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും പുതിയതും ആശ്രയിക്കാവുന്നതുമായ എയർലൈൻ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ആകാശ എയർലൈൻ 2022 ഓഗസ്റ്റ് 7-നാണ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മാസം ഫെബ്രുവരിയിൽ 3.61 ലക്ഷം യാത്രക്കാരാണ് ആകാശ എയർലൈനിൽ യാത്ര ചെയ്തിരുന്നത്.
Comments