തൊടുപുഴ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് എം എം മണി എം എൽ എ . വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് തോന്നുന്നതെന്നാണ് മണിയുടെ ആരോപണം. വിമര്‍ശനം ഏല്ക്കാന് മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്.
കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍എസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും എംഎം മണി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധമാണ്. ശിക്ഷക്ക് ഒരു ന്യായവുമില്ല.നരേന്ദ്ര മോദിയുടെ നേതാവ് മോഹൻ ഭാഗവതാണ്.ഞാൻ പറഞ്ഞത്ര പോലും രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ എന്നേം ശിക്ഷിച്ചോട്ടെ . മുസ്ലീങ്ങളെ കൊലപ്പെടുത്തി. ക്രിസ്ത്യാനികളെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും എം എം മണി പറഞ്ഞു. പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു .
Comments