'ഉത്സാഹത്തോടെ ഉത്സവം ആഘോഷിക്കൂ, എന്നാൽ എപ്പോഴും ജാഗരൂകരായിരിക്കുക'; കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഉത്സാഹത്തോടെ ഉത്സവം ആഘോഷിക്കൂ, എന്നാൽ എപ്പോഴും ജാഗരൂകരായിരിക്കുക’; കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 06:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവിധ ആഘോഷങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. ‘ഉത്സാഹത്തോടെ ഉത്സവം ആഘോഷിക്കൂ, എന്നാൽ എപ്പോഴും ജാഗരൂകരായിരിക്കുക’ എന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചത്. പ്രതിമാസ പരിപാടിയായ മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ജാഗ്രതനിർദേശം നൽകിയത്. മൻ കി ബാത്തിന്റെ 99-ാം പതിപ്പിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്.

മൻ കി ബാത്തിൽ രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകൾക്കുള്ള നിർണായക പങ്ക് സംബന്ധിച്ചും അദ്ദേഹം വ്യക്തമാക്കി. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരോഖ യാദവ്, വ്യോമസേനയിൽ മുന്നണി പോരാളികളുടെ യൂണിറ്റിന്റെ മേധാവി സ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസർ ഷാലിസ ധാമി എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. നാഗാലാൻഡിൽ കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായി രണ്ട് വനിതകൾ നിയമസഭയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌കർ പുരസ്‌കാര വേദിയിലെ ഇന്ത്യൻ നേട്ടത്തെയും അദ്ദേഹം പരാമർശിച്ചു. ഓസകർ പുരസ്‌കാരം ലഭിച്ച ‘ദ എലിഫന്റ് വിസ്‌പേഴ്‌സ് ‘ എന്ന ഡോക്യുമെന്ററിയുടെ നിർമ്മാതാവ് ഗുണിത് മോംഗയും സംവിധായിക കാർത്തികി ഗോൺസാൽവസും രാജ്യത്തിന് പ്രശംസ നേതി കൊടുത്തതായും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയാണ് മൻ കി ബാത്ത്. ഏപ്രിൽ 30-ന് പരിപാടിയുടെ നൂറാമത് എപ്പിസോഡ് പ്രക്ഷേപണം ചെയ്യും. ഇതിനോടാനുബന്ധിച്ച് വിവിധ പരിപാടികൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തിന്റെ പരിവർത്തനത്തിൽ മൻ കി ബാത്തിനുള്ള സ്വാധീനം സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ ആകാശവാണി പ്രചരണപരിപാടികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ 42 വിവിധ് ഭാരതി സ്റ്റേഷനുകൾ, 25 എഫ്.എം. റെയിൻബോ ചാനലുകൾ, നാല് എഫ്.എം. ഗോൾഡ് ചാനലുകൾ, 159 പ്രൈമറി ചാനലുകൾ എന്നിവ കാമ്പയിനിന്റെ ഭാഗമാണ്. ‘ന്യൂസ് ഓൺ എയർ’ ആപ്പിലും ഓൾ ഇന്ത്യ റേഡിയോയുടെ യൂട്യൂബ് ചാനലുകളിലും ഇത് ലഭ്യമാകും.

Tags: Narendra Modicovid
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies