പാലക്കാട്: കാലാവധി കഴിഞ്ഞ മദ്യം ഒഴുക്കി കളയാൻ വനിതകളുടെ സഹായം തേടി ബിവറേജസ് കോർപ്പറേഷൻ. പാലക്കാട് മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച മദ്യം നശിപ്പിച്ചു കളയാനാണ് ടെൻഡർ അടിസ്ഥാനത്തിൽ വനിതകളെ വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യം 50,000 കെയ്സ് മദ്യമാണ് ഇവിടെ നിന്ന് നശിപ്പിച്ചത്. ഒരു കെയ്സിൽ 9 ലിറ്ററെന്ന കണക്കുവച്ച് 4.5 ലക്ഷം ലിറ്റർ മദ്യമാണ് മണ്ണിൽ ഒഴുക്കി കളഞ്ഞത്. കാലാവധി കുറഞ്ഞവയിൽ ഭൂരിഭാഗവും ബിയറും വിലകൂടിയ മദ്യവുമാണ്. കാലാവധിക്കു ശേഷം ബിയറിൽ നിറംമാറ്റവും മറ്റു പ്രശ്നങ്ങളും ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവ നശിപ്പിച്ചു കളയുന്നത്.
വടകരപ്പതി, പുതുശ്ശേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ സൊസൈറ്റികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞതിന്റെ എണ്ണം കൃത്യമായി തയാറാക്കി എക്സൈസ് കമ്മിഷണർക്കു സമർപ്പിച്ച ശേഷം പ്രത്യേക അനുമതിയോടെയാണ് മദ്യം ഒഴുക്കി കളയുന്നത്.
Comments