തിരുവനന്തപുരം: സംസ്ഥാനത്തെ ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രിയോടെ ടോൾ നിരക്ക് വർദ്ധിക്കും. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിലും വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാർ ടോൾ പ്ലാസയിലും നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങശ് നൽകേണ്ടുന്ന ടോൾ 110 രൂപയാകും. ബസ്-ട്രക്ക് 340 രൂപ, വലിയ വാഹനങ്ങൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയായിരിക്കും ഇനിയുള്ള ടോൾ നിരക്കുകൾ.
ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 2 രൂപ വീതം സെസ് നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധിക്കും. മദ്യ വിലയിലും വർദ്ധനവുണ്ടാകും.
ക്ഷേമ പെൻഷനുകൾ നൽകുന്നതിന് പണം കണ്ടെത്തുക എന്ന ന്യായീകരണത്തോടെയാണ് സർക്കാർ രണ്ട് രൂപ സെസ്് ഈടാക്കാൻ തീരുമാനിച്ചത്. പ്രതിഷേധങ്ങൾക്ക് വഴങ്ങി സെസ്സ് ഒരു രൂപയായി കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല.
Comments